സുപ്രിയ സ്റ്റൂളിന് പുറത്താണോ? ആരാധകന്റെ ചോദ്യത്തിന് കലക്കൻ മറുപടി: വൈറൽ

പ്രണയദിനത്തോടനുബന്ധിച്ച് ഇത്തവണത്തെ വനിതയുടെ കവർ പേജ് പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും ചിത്രമാണ്. പുതിയ ലക്കം കവർ ഏറെ ഇഷ്ടത്തെടെയാണ് ആരാധകർ ഏറ്റെടുത്തത്.  പൃഥ്വിയുടെ ഇൻസ്റ്റാഗ്രാം പേജിൽ ഷെയർ ചെയ്ത ചിത്രം ലൈക്കിലേറിയത് കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ.

ഇപ്പോഴിതാ ചിത്രത്തിനു കീഴെ ഒരു രസികൻ ആരാധകൻ പങ്കുവച്ച കമന്റും അതിന് സുപ്രിയ നൽകിയ മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ ചിരിപടർത്തുന്നത്. ‘സുപ്രിയ ചേച്ചി സ്റ്റൂളില്‍ കയറി ആണോ നില്‍ക്കുന്നത്’ എന്നായിരുന്നു വിരുതന്റെ കമന്റ്. ഉടന്‍ തന്നെ മറുപടിയുമായി സുപ്രിയ രംഗത്തെത്തുകയും ചെയ്തു. ‘അയ്യോ, എങ്ങനെ മനസ്സിലായി’ എന്നായിരുന്നു സുപ്രിയ തിരിച്ചു ചോദിച്ചത്. പലരും സുപ്രിയ മെലിഞ്ഞ് സുന്ദരിയായെന്നും കമന്റ് ചെയ്തിട്ടുണ്ട്.

പൃഥ്വിരാജ് സുകുമാരന്റെ എറ്റവും പുതിയ ചിത്രം നയന്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ ത്രില്ലറായ സിനിമ വലിയ റിലീസായിട്ടായിരുന്നു തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. 

റിപ്പോർട്ട് കടപ്പാട്- വനിത ഒാൺലൈൻ