‘നീ തന്നതാണ് എനിക്കീ പുഞ്ചിരി. ഒരു വർഷം കഴിഞ്ഞും അതുപോലെ തന്നെയുണ്ട്. നമ്മുടെ വിവാഹം കഴിഞ്ഞ് ഒരു വർഷമായി, പക്ഷെ എല്ലാം ഇന്നലെയെന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. നീ എന്റെ സ്വന്തമായതിൽ ഒരുപാട് സന്തോഷിക്കുന്നു..’ ഒന്നാം വിവാഹവാർഷികത്തിൽ പ്രണയപൂർവ്വം ദിവ്യ ഉണ്ണി കുറിച്ചു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി നാലിന് യുഎസ് നഗരമായ ഹൂസ്റ്റണില്‍വെച്ചായിരുന്നു ദിവ്യ ഉണ്ണിയും അരുണ്‍ കുമാറും വിവാഹിതരായത്. ഹൂസ്റ്റണിൽ എൻജിനിയറാണ് അരുൺ.
അരുണ്‍ കുമാറിനൊപ്പമുള്ള മനോഹരമായൊരു ചിത്രവും കുറിപ്പിനൊപ്പം നടി പങ്കുവെച്ചു. നിരവധി പേർ ആശംസ നേർന്നു. ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന അഭിനേത്രികളിലൊരാളാണ് ദിവ്യ ഉണ്ണി. നൃത്തവേദിയിലൂടെ ദിവ്യ ഉണ്ണി തന്റെ സാന്നിധ്യം ഇപ്പോഴും അറിയിക്കാറുണ്ട്. അമേരിക്കയില്‍ സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നുണ്ട് ദിവ്യ.
അടുത്തിടെയായിരുന്നു ദിവ്യ ഉണ്ണിയുടെ സഹോദരിയും അഭിനേത്രിയുമായ വിദ്യ ഉണ്ണിയുടെ വിവാഹം. ഇടക്ക് സിനിമയില്‍ മുഖം കാണിച്ചിരുന്നുവെങ്കിലും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു വിദ്യ. ചെന്നൈ സ്വദേശിയായ സഞ്ജയ് ആണ് വിദ്യയെ ജീവിതസഖിയാക്കിയത്. ചേച്ചിയെപോലെ തന്നെ നൃത്തരംഗത്ത് സജീവമാണ് വിദ്യയും.