സ്വകാര്യ ചിത്രങ്ങൾ ഇന്റർനെറ്റിൽ; പൊലീസിൽ പരാതിയുമായി ഹൻസിക

തെന്നിന്ത്യൻ നടി ഹൻസിക മേത്‌വാനിയുടെ സ്വകാര്യ ചിത്രങ്ങൾ ഓൺലൈനിൽ ചോർന്നു. അമേരിക്കയിൽ അവധി ആഘോഷിക്കുന്നതിനിടെ എടുത്ത സ്വകാര്യ ചിത്രങ്ങളാണ് ചോർന്നത്. സംഭവത്തിനു പിന്നിൽ ഹാക്കർമാരാണെന്നാണ് സംശയം.  താരം ന്യൂയോര്‍ക്കില്‍ അവധിക്കാലം ചെലവഴിച്ചപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ആരോ നെറ്റില്‍ എത്തിച്ചത്. നേരത്തെ ഹൻസികയുടെതെന്ന് തോന്നിപ്പിക്കുന്ന നഗ്നചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നുവെങ്കിലും നിഷേധിച്ച് താരം രംഗത്തു എത്തിയിരുന്നു. ചിത്രത്തെ കുറിച്ച് ഹൻസിക ഇതു വരെ പ്രതികരിച്ചിട്ടില്ലെങ്കിലും ഇത് സംബന്ധിച്ച് താരം പൊലീസിൽ പരാതി നൽകി.

നടി ആമി ജാക്സൻ, അക്ഷര ഹാസൻ തുടങ്ങിയവരും ഇത്തരത്തിലുളള സൈബർ ആക്രമണത്തിന് വിധേയരായിരുന്നു. അടിവസ്ത്രങ്ങൾ അണിഞ്ഞു നിൽക്കുന്ന അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തായ സംഭവത്തിൽ മുൻ കാമുകൻ പ്രതിക്കൂട്ടിലായിരുന്നു.  മീ ടു ക്യാംപെയ്നുകളുമായി ഒരു ദേശം തന്നെ ഉയർത്തെഴുന്നേൽക്കുമ്പോൾ ഇവിടെ കുറച്ച് ആളുകൾ ഒരു പെൺകുട്ടിയുടെ സ്വകാര്യചിത്രങ്ങൾ പരസ്പരം പങ്കുവെച്ച് ആനന്ദം കണ്ടെത്തുകയാണെന്ന് ്അക്ഷര കുറ്റപ്പെടുത്തിയിരുന്നു.