അമ്പരപ്പിക്കുന്ന രൂപസാമ്യവുമായി തിരശ്ശീലയിലെ നമ്പി നാരായണന്‍

സിനിമയിൽ പല രീതിയിലുള്ള വേഷപ്പകർച്ച കണ്ടിട്ടുണ്ട്. ഇപ്പോഴിതാ റിയൽ നമ്പിനാരായണനും റീൽ നമ്പി നാരായണനും തമ്മിലുള്ള രൂപസാമ്യമാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. 

മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് റോക്കറ്റ്‌റി; ദ നമ്പി ഇഫക്ട്.  മാധവനാണ് നമ്പി നാരായണനായി എത്തുന്നത്. നമ്പിനാരായണനോടൊപ്പമുള്ള ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടാണ് മാധവൻ ആരാധകരെ അമ്പരിപ്പിച്ചിരിക്കുന്നത്. ഇതിൽ ആരാണ് ശരിക്കുള്ള നമ്പിനാരായണനെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാൻ തന്നെ പ്രയാസമാണ്. 

മാധവന്റെ ആദ്യത്തെ സംവിധാന സംരംഭം കൂടിയാണ് ഈ ചിത്രം. സംവിധായകന്‍ ആനന്ദ് മഹാദേവന്‍ പിന്‍മാറിയതോടെ സിനിമയുടെ പൂര്‍ണ ഉത്തരവാദിത്തവും മാധവന്‍ ഏറ്റെടുത്തു. സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരം മാധവന്‍ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്.