എന്തൊരു മനുഷ്യനാണിത്; മറക്കില്ല കുഞ്ഞിക്കാ; ഡിക്യുവിനെ വാഴ്ത്തി യുവനടൻ; കുറിപ്പ്

ദുൽഖർ സൽമാനെ കണ്ട അനുഭവം പങ്കുവെച്ച് യുവനടന്‍ നന്ദു ആനന്ദ്. ആദ്യമായി കണ്ട തന്നെ കൈപിടിച്ച് ചേർത്തുനിർത്തി സംസാരിച്ച അനുഭവമാണ് നന്ദു ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്. ഒരു കാലത്തും മറക്കാനാകാത്ത ദിവസമാണതെന്നും വെറുതെയല്ല നിങ്ങളെ എല്ലാവരും ചങ്കായി കാണുന്നതെന്നും നന്ദു കുറിപ്പിൽ പറയുന്നു. 

കുറിപ്പ്:

''എന്തൊരു മനുഷ്യനാണിത്.... 

ഇങ്ങനെയൊക്കെ ഒരാൾക്ക് പെരുമാറാൻ പറ്റുമോ....?

വെറുതെയല്ല നിങ്ങളെ എല്ലാവരും ചങ്കായി കാണുന്നെ ..... 

ഇന്നത്തെ ദിവസം ഒരു കാലത്തും മറക്കാത്ത ദിവസമാണെന്റെ കുഞ്ഞിക്ക...... 

കലൂർ സ്റ്റേഡിയത്തിൽ വെച്ച് "ഓട്ടം" സിനിമയിൽ അഭിനയിച്ചയാളാണെന്ന് പറഞ്ഞ് അസ്സോസിയേറ്റ് ഡയറക്ടർ രാജേഷ് അടൂർ പരിചയപെടുത്തുമ്പോ എഴുന്നേറ്റ് വന്ന് എന്റെ കൈ പിടിച്ചതും ചേർത്തു നിർത്തി വിശേഷങ്ങൾ ചോദിച്ചതും ഫോട്ടോ എടുക്കാൻ സമ്മതിച്ചതും....

ആദ്യമായി കാണുന്ന ഒരാളോട് എങ്ങനെ........ഇങ്ങനെ.......ഇത്ര സ്നേഹത്തോടെ, ആ excitement ഇപ്പോഴും മാറുന്നില്ല.. അപ്പൊ എടുത്ത ഫോട്ടോ ആ നിമിഷം post ചെയ്തതാ. "എന്നാലും you are really a great man''.

മഴവിൽ മനോരമയില്‍ സംപ്രേക്ഷണം ചെയ്ത 'നായികാനായകൻ' റിയാലിറ്റി ഷോയിലെ മത്സരാർത്ഥി കൂടിയായിരുന്നു നന്ദു.