'നീ വലിയ മാർഗരറ്റ് താച്ചർ'; കത്രീനയെ അപമാനിച്ച് രൺബീർ; രോഷം, വിഡിയോ

ക്രിക്കറ്റ് താരങ്ങളുടെ വിവാദ പരാമർശത്തിന്റെ രോഷം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. അതിന്റെ ഇടയിലിപ്പോൾ ചർച്ചയാകുന്നത് ബോളിവുഡ് താരങ്ങളുടെ വിവാദപരാമർശങ്ങളാണ്. കരീന കപൂറിനെ അപമാനിച്ചുള്ള രൺവീർ സിങിന്റെ വിഡിയോ വൈറലായതിന് പിന്നാലെ രൺബീർ കപൂറിന്റെ വിഡിയോയും വൈറലാകുന്നു. 

രാജ്‌നീതി എന്ന സിനിമയുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ റണ്‍ബീര്‍ കത്രീനയോട് മോശമായി പെരുമാറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വസ്ത്രത്തില്‍ കത്രീന മൈക്ക് പിടിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍, ‘നിങ്ങളുടെ മൈക്ക് എപ്പോഴും താഴെ വീഴുകയാണല്ലോ, ഉറപ്പിക്കാൻ ഞാൻ സഹായിക്കണോ..’ എന്ന് രൺബീർ ദ്വയാർഥത്തിൽ ചോദിക്കുന്നു. 

നിങ്ങളുടെ സഹായം എനിക്ക് ആവശ്യമില്ല, എന്ന് പറയുമ്പോൾ രൺബീറിന്റെ മറുപടി തീർത്തും പരിഹസിക്കുന്നത് പോലെയായിരുന്നു. നീ വലിയ മാർഗരറ്റ് താച്ചറാകേണ്ടയെന്നാണ് രൺബീർ പറയുന്നത്. ഇത് പറഞ്ഞ് മറ്റുള്ളവരോട് രൺബീർ പൊട്ടിച്ചിരിക്കുന്നുമുണ്ട്. ദേഷ്യം പിടിച്ചിരിക്കുന്ന കത്രീനയെ നോക്കി ‘അവള്‍ എല്ലാ ദിവസവും വഴക്കടിച്ച് കൊണ്ടേ ഇരിക്കുന്നു, സര്‍' എന്നു പറയുന്നതും വിഡിയോയിൽ കാണാം. 

വിഡിയോക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം പ്രതിഷേധം ഉയരുന്നുണ്ട്.