ഗ്ലാമറസായി പ്രിയ വാര്യരുടെ ബോളിവുഡ് അരങ്ങേറ്റം; ട്രെയിലർ പുറത്ത്

ഒരൊറ്റ കണ്ണിറക്കത്തിലൂടെ ഇന്ത്യക്കാരെ മൊത്തം ഫാനാക്കി മാറ്റിയ പ്രിയ പ്രകാശ് വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി.മലയാളിയായ പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയിലർ ആണ് പുറത്ത് വന്നിരിക്കുന്നത്. മോഹന്‍ലാലിനെ നായകനാക്കി 19 മണിക്കൂര്‍ കൊണ്ട് ചിത്രീകരിച്ച ഭഗവാന്‍ എന്ന പരീക്ഷണ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പ്രശാന്ത് മാമ്പുള്ളി. 70 കോടി രൂപ ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. 

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്ത സീനു സിദ്ധാര്‍ഥ് ആണ് ശ്രീദേവി ബംഗ്ലാവിന് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ലഹരി നുണച്ചു പുക വലിച്ചും ഹോട്ടായി ഗ്ലാമറസായാണ് താരം ചിത്രത്തിൽ‌ എത്തുന്നത്. ഇതിനകം തന്നെ പ്രിയ വാര്യരുടെ ഹോട്ട് ലുക്ക് ചർച്ചയായി കഴിഞ്ഞു.