‘ഡബിൾ സെഞ്ച്വറി’ അടിച്ച് ‘കെജിഎഫ്'; ബോളിവുഡിനെ മറിച്ചിട്ട് മുന്നേറ്റം; ചരിത്രം

യുവതാരം യാഷ് നായകനായ കന്നഡ ചിത്രം മൂന്നാം വാരം പിന്നിട്ടിട്ടും നിറ‍ഞ്ഞ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. കോളാറിലെ സ്വർണ്ണഖനിയുടെ കഥ പറയുന്ന ചിത്രത്തിന് കേരളത്തിലും മികച്ച അഭിപ്രായമാണ്. ഹിന്ദി ബെൽറ്റുകളിലും അതിശയിപ്പിക്കുന്ന നേട്ടമാണ് കെജിഎഫ് സ്വന്തമാക്കിയതെന്ന് നിരീക്ഷകര്‍ പറയുന്നു.

ഒരു കന്നഡചിത്രത്തിന് ഇതുവരെ ലഭിക്കാത്തത്ര സ്വീകാര്യതയാണ് കെജിഎഫ് സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെയുള്ള ബോക്സ് ഓഫീസ് കളക്ഷൻ 200 കോടി കടന്നു. ചിത്രത്തിൻറെ ഹിന്ദി പതിപ്പ് 40 കോടിയോടടുക്കുന്നു എന്നും റിപ്പോർട്ടുകളുണ്ട്. അവധിക്കാലത്ത് ബോളിവു‍ഡ് താരങ്ങളുടെ മത്സരം മറികടന്നാണ് യാഷ് ചിത്രത്തിൻറെ നേട്ടമെന്നും വിലയിരുത്തലുണ്ട്.

കന്നഡയിൽ ഇതുവരെ നിർമിക്കപ്പെട്ടതിൽ ഏറ്റവും ചെലവു കൂടിയ ചിത്രമാണ് കെജിഎഫ്. കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ ബാഹുബലിയെ വെല്ലുന്ന ചിത്രം പണിപ്പുരയിലെന്ന് സംവിധായകൻ  പ്രശാന്ത് നീലും റോക്കിംഗ് സ്റ്റാർ എന്ന വിളിപ്പേരുളള മെൽവിൻ യാഷും അവകാശവാദം ഉന്നയിച്ചപ്പോൾ ഇന്ത്യൻ ന്ത്യൻ സിനിമാലോകം ഗൗനിച്ചതു പോലുമില്ല. ഡിസംബർ 23–നു ശേഷം മുൻവിധികളെല്ലാം മാറി.  ആദ്യമായാണ് ഒരു കന്നഡസിനിമ അഞ്ചു ഭാഷകളിൽ ഇന്ത്യയിലുടനീളം പ്രദർശനത്തിനെത്തിയത്. രളത്തിലെ തീയറ്ററുകൾ ഒരു കന്നട സിനിമയക്കു വേണ്ടി ആർപ്പുവിളികൾ ഉയരുന്നതു തന്നെ സിനിമാചരിത്രത്തിൽ ആദ്യമായാണ്.

നായകൻ യാഷിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ വലിയ വിജയത്തില്‍ നിര്‍ണായകമായി മാറിയതെന്ന് കാഴ്ചക്കാർ പറയുന്നു. പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 50 കോടി മുതൽമുടക്കിലാണ് നിർമിച്ചത്.