ഡബ്സ്മാഷിൽ തിളങ്ങി ഉർവശിയുടെയും മനോജിന്റെയും കുഞ്ഞാറ്റ: വിഡിയോ

താരങ്ങളായ മാതാപിതാക്കളുടെ പാതപിന്തുടർന്ന് സിനിമയിലേക്ക് എത്തുന്ന താരപുത്രന്മാരുടെയും പുത്രിമാരുടെയും എണ്ണം കുറവല്ല. ഇപ്പോഴിതാ മനോജ് കെ ജയന്റെയും ഉർവശിയുടെയും മകൾ തേജാലക്ഷ്മി എന്ന കുഞ്ഞാറ്റയും അഭിനയത്തിൽ ഒട്ടും പിന്നിൽ അല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. 

ടിക്ക് ടോക്കിലെ ഡബ്സ്മാഷിലൂടെയാണ് കുഞ്ഞാറ്റ അഭിനയമികവ് തെളിയിച്ചിരിക്കുകയാണ്. അമ്മ ഉർവശിയുടെയും വല്യമ്മ കൽപ്പനയുടെയും ഡയലോഗുകൾ അനായാസമായിട്ടാണ് കുഞ്ഞാറ്റ അഭിനയിച്ചിരിക്കുന്നത്. എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിൽ ഉർവശിയുടെ കടുക് വറ.. കടുക് വറ ഡയലോഗാണ് കുഞ്ഞാറ്റ് അഭിനയിച്ച് ഫലിപ്പിച്ചിരിക്കുന്നത്.

ഇതോടൊപ്പം ദിലീപ്, രജിഷ വിജയൻ, നമിത പ്രമോദ് എന്നിവരുടെ ഡയലോഗ് രസകരമായിട്ട് തന്നെ കാണിച്ചിരിക്കുന്നു. ഏതായാലും കലാകുടുംബത്തിലെ ഇളതലമുറക്കാരിയും അഭിനയം ഒട്ടും മോശമാക്കിയിട്ടില്ല എന്നാണ് ടിക്ക് ടോക്ക് കണ്ടവരുടെ അഭിപ്രായം.