ശ്രീശാന്ത് നൽകിയ മെഡൽ ഊരിമാറ്റിയില്ല; ‌നെഞ്ചോടുചേർത്ത് അവളുറങ്ങി: ഭുവനേശ്വരി

ബിഗ് ബോസ് ഹിന്ദി പതിപ്പിൽ ഏറ്റവുമധികം ആരാധകരുള്ള മത്സരാർഥികളിലൊരാളാണ് ശ്രീശാന്ത്. റിയാലിറ്റി ഷോയിലെ ശ്രീശാന്തിന്റെ പല പ്രവൃത്തികളും‌ം വിമർശനവിധേയമാകാറുണ്ട്. അപ്പോഴൊക്കെ ശ്രീശാന്തിനെ പിന്തുണച്ച് ഭാര്യ ഭുവനേശ്വരി സോഷ്യൽ മീഡിയയിലൂടെ രംഗത്തുവരാറുണ്ട്. 

ഇപ്പോഴിതാ മൂത്തമകൾ സാൻവികയുടെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് ഭുവനേശ്വരി. അച്ഛനോടുള്ള സാൻവികയുടെ സ്നേഹം തെളിയിക്കുന്നതാണ് ചിത്രം. 

നൂറ് ദിവസമുള്ള ഷോയിൽ മത്സരാർഥികൾക്ക് പുറംലോകവുമായി യാതൊരു ബന്ധവുമില്ല. കഴിഞ്ഞ ദിവസം ഹൗസിലുള്ള മത്സരാർഥികൾക്ക് അവരുടെ പ്രിയപ്പെട്ടവരെ കാണാനുള്ള അവസരം ഒരുക്കിയിരുന്നു. അങ്ങനെ ശ്രീശാന്തിന്റെ ഭാര്യയും രണ്ടുമക്കളും ഹൗസിലെത്തി. ബിഗ് ബോസ് ഹൗസിനുള്ളിൽ തനിക്ക് ലഭിച്ച മെഡലുകൾ ശ്രീശാന്ത് മകൾക്ക് കൊടുത്തിരുന്നു.

തിരികെ വീട്ടിലെത്തിയ ശേഷമാണ് ഭുവനേശ്വരി ചിത്രം പങ്കുവെച്ചത്. ‌അച്ഛൻ കൊടുത്ത മെഡലും കഴുത്തിലണിഞ്ഞ് കിടന്നുറങ്ങുന്നതായിരുന്നു ചിത്രം. ശ്രീശാന്ത് നൽകിയ മെഡൽ ഊരിവെക്കാൻ സാൻവിക തയ്യാറായില്ലെന്ന് ഭുവനേശ്വരി കുറിച്ചു.