കാവ്യയോട് ആരാധന; ഒപ്പമഭിനയിക്കണം; വെളിപ്പെടുത്തി ഉണ്ണി മുകുന്ദന്‍: വിഡിയോ

കാവ്യ മാധവനോടുള്ള ആരാധന വെളിപ്പെടുത്തി നടൻ ഉണ്ണിമുകുന്ദൻ. മഴവിൽ മനോരമയുടെ നക്ഷത്രത്തിളക്കം എന്ന പരിപാടിയിലാണ് ഉണ്ണിയുടെ വെളിപ്പെടുത്തൽ. മലയാളത്തിലെ ഇഷ്ടപ്പെട്ട ഒരു നടിക്കായി എന്തെങ്കിലും എഴുതണമെന്ന് അവതാരകയായ ആര്യ ആവശ്യപ്പെട്ടതനുസരിച്ചാണ് കാവ്യയ്്ക്കായി ഉണ്ണി രണ്ടുവരി എഴുതിയത്. കാവ്യയുടെ ഫാനാണെന്നും ഒപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും എല്ലാവിധ ആശംസകളും നേരുന്നുവെന്നും ഉണ്ണി വെളിപ്പെടുത്തി. ഉണ്ണിമുകുന്ദനും നടന്‍ വിജയരാഘവനുമായിരുന്നു പരിപാടിയിലെ അതിഥികൾ. വിഡിയോ കാണാം.