'പണം തരും പടം' സീസണ്‍ ഫിനാലെ ഇന്ന്; മൽസരിക്കാൻ നടി മീന; വിഡിയോ

മഴവിൽ മനോരമയിൽ നടൻ ജഗദീഷ് അവതാരകനായെത്തുന്ന ജനപ്രിയ ഗെയിം ഷോ 'പണം തരും പടം' സീസണ്‍ ഫിനാലെ ഇന്ന്. മൽസരാർഥിയായി എത്തുന്നത് തെന്നിന്ത്യൻ സൂപ്പർ താരം നടി മീനയാണ്. പടങ്ങളിലൂടെ പണം തരുന്ന മത്സരക്കളിയരങ്ങില്‍ നിരവധി പേരുടെ ജീവിതം മാറ്റിമറിച്ച പരിപാടി കൂടിയായിരുന്നു 'പണം തരും പടം'. 

'ഉടൻ പണം 3.0’ എന്ന സൂപ്പർഹിറ്റ് ഗെയിം ഷോയ്ക്ക് പിന്നാലെയാണ് 'പണം തരും പടം' എന്ന പരിപാടിയെത്തുന്നത്. സ്ക്രീനിൽ തെളിയുന്ന ചിത്രവുമായി ബന്ധപ്പെട്ട ചോദ്യത്തിന് ശരിയുത്തരം അതിവേഗം നൽകിയാലാണ് സമ്മാനം. 5000 മുതൽ10 ലക്ഷം വരെ ഈ പടങ്ങൾ നേടികൊടുത്തു. ഇത്തരത്തില്‍ കളിയും ചിരിയും ഒപ്പം പണവും പ്രേക്ഷകര്‍ക്ക് നേടികൊടുത്ത പരിപാടി കലാശകൊട്ടിലേക്ക് കടക്കുകയാണ്. ഇന്ന് രാത്രി 9 മണിക്കാണ് സീസണ്‍ ഫിനാലെ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യും.