മഹേഷിന്റെ കൊച്ചല്ലേ? അല്ല ചേട്ടാ; ചിരിക്കഥകൾ പറഞ്ഞ് നിമിഷയും ആന്റണിയും: വിഡിയോ

അതു താനല്ലയോ ഇത് പലരുടെ കാര്യത്തിലും നമുക്ക് ആശങ്ക തോന്നാം. സെലിബ്രിറ്റികളും അത്തരത്തിൽ മറ്റൊരാളെന്ന രീതിയിൽ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ''മഹേഷിൻറ കൊച്ചല്ലേ എന്ന് ചോദിച്ചിട്ടുണ്ട് പലരും, അല്ല ഞാൻ തൊണ്ടിമുതലിലെ കൊച്ചാണെന്ന് പറഞ്ഞ് മനസിലാക്കേണ്ടി വന്നിട്ടുണ്ട്'', പറയുന്നത് യുവനടി നിമിഷ സജയൻ. 

അങ്കമാലി ഡയറീസിലെ പെപ്പെയായ നടൻ ആന്റണി വർഗീസിനുമുണ്ടായിരുന്നു സമാനമായൊരു കഥ പറയാന്‍. നിവിൻ പോളിയല്ലേ, പടങ്ങളൊക്കെ കാണാറുണ്ട് എന്ന് പലരും വന്ന് പറയാറുണ്ടെന്ന് താരം. 

മഴവിൽ മനോരമയിലെ ‘നെവർ ഹാവ് ഐ എവർ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇരുവരും. മറ്റേതെങ്കിലും അഭിനേതാവായി തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടോ?'', എന്നായിരുന്നു ചോദ്യം. 

എല്ലാ ദിവസവും വൈകിട്ട് നാലുമണിക്കാണ് ‘നെവർ ഹാവ് ഐ എവർ’ എന്ന പരിപാടി മഴവിൽ മനോരമയുടെ ഫെയ്സ്ബുക്ക് പേജിൽ സംപ്രഷണം ചെയ്യുന്നത്.