അമ്മയായ ശേഷം കൂടുതൽ സുന്ദരിയായി കാവ്യ. കുഞ്ഞിന്റെ പേരിടൽ ചടങ്ങിന്റെ അന്നെടുത്ത ചിത്രങ്ങളാണ് വൈറലാകുന്നത്. കാവ്യയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണിയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ കാവ്യയ്ക്കും ദിലീപിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘കുഞ്ഞുവാവയ്ക്കൊപ്പം ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെ ജീവിക്കാന്‍ എല്ലാവിധ ആശംസകളും. 28-ാം ദിവസം കുഞ്ഞിന്റെ പേരിടല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പറ്റിയതില്‍ സന്തോഷമാണ്. സുന്ദരിയായ മമ്മയും എന്റെ അടുത്ത സുഹൃത്തും..’ ഉണ്ണി ചിത്രം പങ്കുവെച്ച് കൊണ്ട് പറഞ്ഞു. കാവ്യയുടെ വിവാഹത്തിന് മേക്കപ്പ് ഒരുക്കിയത് ഉണ്ണിയായിരുന്നു. മുണ്ടും ഷര്‍ട്ടും ധരിച്ച് ദിലീപും കേരള സാരിയില്‍ തിളങ്ങി നില്ക്കുന്ന കാവ്യയെയും ചിത്രത്തിൽ കാണാം.
വിജയദശമി ദിനത്തിലായിരുന്നു ദിലീപ്-കാവ്യ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. എന്റെ കുടുംബത്തില്‍ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നു എന്ന വാര്‍ത്ത ഔദ്യോഗികമായി ദിലീപ് തന്നെയായിരുന്നു പുറത്ത് വിട്ടത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും. നിങ്ങളുടെ സ്നേഹവും പ്രാര്‍ത്ഥനയും എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാവണമെന്നുമായിരുന്നു ദിലീപ് അന്ന് പറഞ്ഞത്.