ശ്രീദേവി ഇല്ലാതെ പിറന്നാള്‍ ആഘോഷിച്ച് ബോണി; ഓടിയെത്തി ഉറ്റവര്‍

ശ്രീദേവി ഇല്ലാതെ 63–ാം പിറന്നാൾ ആഘോഷിച്ച് ബോണികപൂർ. കുടുംബാംഗങ്ങൾക്കൊപ്പമാണ് ബോണി ആഘോഷിച്ചത്. ശ്രീദേവിയില്ലാത്തതിന്റെ കുറവ് നികത്താൻ എല്ലാം കുടുംബാംഗങ്ങളും എത്തിയിരുന്നു. ബോണിയുടെ ആദ്യവിവാഹത്തിലെ മകൾ അൻഷുലയും ആഘോഷത്തിന് എത്തിയിരുന്നു. അർജുൻ ട്വിറ്ററിൽ കുറിച്ച ആശംസ ശ്രദ്ധേയമായി. ബോണികപൂർ നിർമ്മിച്ച മിസ്റ്റർ ഇന്ത്യ എന്ന ചിത്രത്തിലെ വരികൾ ഉദ്ദരിച്ചുകൊണ്ടാണ് അർജുൻ ആശംസ നേർന്നത്. മോശകാലത്തിന് ശേഷം ഒരു നല്ലകാലം ഉണ്ടാകും, ജീവിതകാലം മുഴുവൻ കുടുംബത്തിൽ നിന്ന് എല്ലാവിധ സന്തോഷങ്ങളും ഉണ്ടാകട്ടെ എന്നായിരുന്നു അർജുന്റെ ആശംസ. 

ശ്രീദേവിയുടെ മരണശേഷം ഇളയമകൾ ഖുശിയുടെ പിറന്നാൾ ദിനത്തിൽ അമ്മയുടെ സ്ഥാനത്ത് നിന്നും ഖുശിയുടെ കുട്ടിക്കാല ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ചേച്ചി ജാൻവി ആശംസകൾ നേർന്നത്. ശ്രീദേവിയുടെ വേർപാടിന്റെ ഏതാനും ദിവസങ്ങൾക്ക് ശേഷമായിരുന്നു ജാൻവിയുടെ പിറന്നാൾ. വൃദ്ധസദനത്തിലെ അന്തേവാസികളോടൊപ്പമായിരുന്നു ജാൻവി പിറന്നാൾ ആഘോഷിച്ചത്.