സമ്മാനങ്ങൾ വേണ്ട; തരുന്നെങ്കിൽ സേവനത്തിന്; അമ്പരപ്പിച്ച വിവാഹ ക്ഷണക്കത്ത്

"ഞങ്ങളുടെ വിവാഹത്തിന് സമ്മാനങ്ങൾ വേണ്ട, ക്ഷണിക്കപ്പെട്ട അതിഥികൾ സമ്മാനങ്ങൾ കൊണ്ടുവരരുതേ" രൺവീർ–ദിപിക വിവാഹക്ഷണക്കത്തിൽ ഏവരും ശ്രദ്ധിച്ച വാചകങ്ങളാണിത്. സ്വപ്നതുല്യമായ വിവാഹത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കുമ്പോഴാണ് ക്ഷണക്കത്ത് സമൂഹമാധ്യമത്തിൽ ശ്രദ്ധനേടുന്നത്. രാജകീയമായ വിവാഹത്തിന് യാതൊരുവിധ സമ്മാനങ്ങളും വേണ്ട, ഇനി സമ്മാനം തരാൻ ആഗ്രഹമുണ്ടെങ്കിൽ ആ തുക ദീപിക നേതൃത്വം നൽകുന്ന ചാരിറ്റി ഫൗണ്ടേഷൻ നൽകിയാൽ മതിയെന്നാണ് താരങ്ങളുടെ അപേക്ഷ. മാനസികാരോഗ്യം വീണ്ടെടുക്കാനും മനോരോഗം ബാധിച്ചവരുടെ പുനരുധരാണത്തിനും വേണ്ടിയുള്ള ചാരിറ്റി ഫൗണ്ടേഷനാണ് ദീപിക നേതൃത്വം നൽകുന്നത്. 

മീഡിയയ്‌ക്കോ മൊബൈല്‍ ഫോണുകള്‍ക്കോ പോലും വിവാഹ സ്ഥലത്തേയ്ക്ക് പ്രവേശനാനുമതി ഇല്ല. വളരെ അടുത്ത ബന്ധുക്കള്‍ക്ക് മാത്രമാണ് വിവാഹത്തിന് ക്ഷണം ഉള്ളത്. താരങ്ങളുടെ സ്വകാര്യത ഏറെ ഉറപ്പുവരുത്തിയാണ് വിവാഹ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. ഇറ്റലിയിലെ ലേക്ക് കോമോയിലെ വില്ലാ ദേല്‍ ബെല്‍ബിയാനെല്ലോയില്‍ വെച്ചാണ് വിവാഹം. 

ബോളിവുഡ് ലോകത്ത് നിന്ന് സഞ്ജയ് ലീലാ ബന്‍ലാസിയും ഫറാ ഖാനും ചടങ്ങില്‍ പങ്കെുക്കുമെന്നാണ് അറിയുന്നത്. നവംബര്‍ 28ന് മുംബൈയില്‍ വെച്ച് വിവാഹസ്തകാരം നടക്കുമെന്നും വിവാഹക്ഷണപത്രികയില്‍ പറയുന്നു. ഡിസംബര്‍ ഒന്നിനായിരുന്നു ഇത് നടത്താന്‍ മുന്‍പ് തീരുമാനിച്ചിരുന്നത്. മുംബൈ ഗ്രാന്‍ഡ് ഹയാതില്‍ വെച്ചാണ് താരങ്ങളുടെ സത്കാരം നടക്കുക.