നിറ സന്തോഷത്തിൽ ചിരി തൂകി ശ്രിന്ദ; വിവാഹ വിഡിയോ പുറത്ത്

ചലച്ചിത്ര താരം ശ്രിന്ദയുടെ വിവാഹസൽക്കാര വിഡിയോ പുറത്തിറങ്ങി. യുവ സംവിധായകൻ  സിജു എസ്.ബാവയാണ് വരൻ. ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. ചലച്ചിത്ര താരങ്ങളായ മൈഥിലി, സൗബിൻ സാഹിർ, സമീർ താഹിർ, ജിനോ ജോസഫ് തുടങ്ങി സിനിമാ രംഗത്തു നിന്നുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ശ്രിന്ദയ്ക്കു കൂട്ടായി നടി മൈഥിലിയെ ആദ്യാവസാനം വിഡിയോയിൽ കാണാം.

പത്തൊൻപതാം വയസ്സിലായിരുന്നു ശ്രിന്ദയുടെ ആദ്യവിവാഹം. നാലു വർഷത്തിനു ശേഷം വിവാഹമോചിതയായിരുന്നു. സ്രിന്ദയ്ക്ക് ആദ്യവിവാഹത്തിൽ ഒരുമകനുണ്ട്. ഫഹദ് ഫാസിലിനെ നായനാക്കി ‘നാളെ’ എന്ന സിനിമ സിജു സംവിധാനം ചെയ്തിട്ടുണ്ട്.