ദീപാവലിക്ക് മുന്നോടിയായി ബോളിവുഡിൽ പുതിയ റീലീസുകളുടെ ചാകര

ദീപാവലിക്ക് മുന്നോടിയായി ബോളിവുഡിൽ പുതിയ റീലീസുകളുടെ ചാകര. ഇന്നുമാത്രം ഏഴുചിത്രങ്ങളാണ് തിയേറ്ററുകളിലെത്തുന്നത്. അടുത്ത രണ്ടുമാസത്തിനിടെ വരാനിരിക്കുന്നത് ഇരുപത്തിയഞ്ചോളം സിനിമകളും

ദീപാവലിക്കെത്തുന്ന അമിതാഭ് ബച്ചൻ- അമീർഖാൻ ബിഗ് ബജറ്റ് ചിത്രമാണ് തങ്സ് ഓഫ് ഹിന്ദൊസ്ഥാൻ. നൂറ്റിയമ്പത്കോടി മുതൽമുടക്കിൽ ആദിത്യചോപ്ര നിർമിക്കുന്ന ആക്ഷൻ-അഡ്വഞ്ചർ ചിത്രത്തിൻറെ ഹൈലൈറ്റ്, ബച്ചനും അമീറും ഒന്നിക്കുന്നതുതന്നെ. 

അടുത്ത രണ്ടുമാസത്തനുള്ളിൽ ഇരുപത്തിയഞ്ചോളം ചിത്രങ്ങളാണ് ബോളിവുഡില്‍ റിലീസ്ചെയ്യുന്നത്. ബിഗ് ബജറ്റുകളടക്കം ഇത്രയധികംസിനിമകൾ ഒന്നിച്ച് റിലീസുചെയ്യുന്നത് അപൂർവമാണ്. അതിൻറെ ഭാഗമാണ് ഇന്നത്തെ ഏഴുറിലീസുകൾ‌. ഇതിൽപ്രധാനപ്പെട്ട ചിത്രമാണ് സെയ്ഫ് അലിഖാൻ രാധിക ആപ്റ്റ ജോഡികളുടെ ബാസാർ. 

നമ്രതസിങ് ഗുജ്റാൾ സംവിധാനം ചെയ്യുന്ന ഫൈവ് വെഡിംഗ്, ദസറ, ഹോട്ടൽമിലാൻ തുടങ്ങിയ ചിത്രങ്ങളാണ് ഇന്ന് വെള്ളിത്തിരയിലെത്തുന്നത്. 500കോടി മുതൽമുടക്കിലെത്തുന്ന രജനീകാന്തിൻറെ 2.0, ക്രിസ്മസിന് പുറത്തിറങ്ങുന്ന ഷാരൂഖ് ഖാൻറെ സീറോ തുടങ്ങിയചിത്രങ്ങളും ബോളിവുഡ് പ്രതീക്ഷകളാണ്. എന്തായാലും, ബോളിവുഡിലെ ഈവർഷത്തെ മൊത്തം വരുമാനത്തിൻറെ ഏതാണ്ട് മുപ്പതുശതമാനത്തോളം നിർണയിക്കുന്നത് ഈചിത്രങ്ങളായിരിക്കും.