സുന്ദരിപ്പട്ടം നേടിയവർ പറയുന്നു; പെൺകുട്ടികൾക്കു വേണ്ടത് കഴിവും ആത്മവിശ്വാസവും

ആദ്യമായി പങ്കെടുത്ത സൗന്ദര്യ മല്‍സരത്തില്‍ തന്നെ  വിജയം നേടാന്‍ കഴിഞ്ഞ മൂന്നു പെണ്‍കുട്ടികള്‍. മിസ് കേരള 2018 സുന്ദരിപ്പട്ടം നേടിയ മിടുക്കികള്‍ മനോരമ ന്യൂസിനോട് മനസ് തുറക്കുന്നു.

സൗന്ദര്യം മാത്രമല്ല, കഴിവും ആത്മവിശ്വാസവുമാണ് പെണ്‍കുട്ടികള്‍ക്ക് വേണ്ടതെന്നാണ് മിസ് കേരള വിജയികള്‍ക്ക് പറയാനുള്ളത്. വ്യത്യസ്തരാണ്  മിസ് കേരള വിജയികള്‍ ഒാരോരുത്തരും.  അപ്രതീക്ഷിതമായി ഈ മല്‍സരത്തിലേക്ക് എത്തിപ്പെട്ട കഥയാണ് പ്രതിഭയ്ക്ക് പറയാനുള്ളതെങ്കില്‍ ഒാട്ടോ ഡ്രൈവറായ അചഛന്റെ പ്രചോദനത്തിന്റെ കഥയാണ് രണ്ടാമതെത്തിയ വിബിത വിജയന് പറയാനുള്ളത്. സെക്കൻഡ് റണ്ണറപ്പ് ഹരിതയുടെ സ്വപ്നം സിനിമയാണ്.

മോഡലിങ് രംഗത്ത് തുടരുമെന്നും ഇവര്‍ പറയുന്നു.