എന്നെ ടിം എന്ന് വിളിക്കൂ... ഫോട്ടഗ്രാഫർമാരോട് തൈമൂർ: വൈറൽ വിഡിയോ

ജനിച്ച അന്ന് മുതല്‍ താരമാണ്  സെയ്ഫ്  അലി ഖാന്‍-കരീന ദമ്പതിമാരുടെ കുഞ്ഞ് രാജകുമാരന്‍ തൈമൂര്‍ അലി ഖാന്‍ പട്ടൗഡി. തൈമൂറിനെ കുറിച്ചും എഴുതിയും പറഞ്ഞും ആർക്കും മതിവന്നിട്ടില്ല. രാജ്യത്തെ ഏറ്റവും പ്രശസ്തനും ഏറ്റവും കൂടുതൽ ആരാധകരുമുളള കുട്ടി സെലിബ്രിറ്റി തൈമൂറാണ്.

എവിടെപ്പോയാലും തന്നെ പിന്തുടരുന്ന പാപ്പരാസിയെ കണ്ട് തുടങ്ങിയ കാലത്ത് ഒന്നമ്പരന്നുവെങ്കിലും ഇപ്പോള്‍ അത് തന്റെ ജീവിതത്തിന്റെ തന്നെ ഭാഗമാണ് എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞു തൈമൂര്‍. കഴിഞ്ഞ ദിവസം തൈമൂറfനെ പിന്നാലെ ഫോട്ടോയെടുക്കാനായി കൂടെകൂടിയ ഫോട്ടോഗ്രാഫർമാരെ തിരുത്തിയാണ് കൊച്ചു തൈമൂർ താരമായത്.ആയയുടെ ഒപ്പം എത്തിയ തൈമൂറിനെ ക്യാമറയിൽ പകർത്താനായിരുന്നു ഫോട്ടോഗ്രാഫർമാരുടെ ശ്രമം. തൈമൂറിന്റെ ശ്രദ്ധ ആകർഷിക്കാനായി ഫോട്ടോഗ്രാഫർമാർ പേര് വിളിച്ചത് കക്ഷിക്ക് അത്ര രസിച്ചില്ല. 

ഉടന്‍ തന്നെ ആയയുടെ കൈയില്‍ നിന്നും താഴെ ഇറങ്ങിയ തൈമൂര്‍ ഫോട്ടോഗ്രാഫര്‍മാരെ തിരുത്തി.അത് ടിം ആണ് എന്നാണ്  പറഞ്ഞത്. തൈമൂര്‍ കൈട്ടിടത്തിന് അകത്തേക്ക് പോവുന്നതിന് മുമ്പ്  ബൈ എന്ന് കൂടി പറഞ്ഞാണ് തൈമൂര്‍ പോയത്. തൈമൂറിനെ വീട്ടില്‍ ടിം എന്നാണ് വിളിക്കാറുളളതെന്ന് നേരത്തെ താരദമ്പതികള്‍ വെളിപ്പെടുത്തിയിരുന്നു. നിരൂപകരായ രാജീവ് മാസന്ദ്, അനുപമ ചോപ്ര എന്നിവരോട് സംസാരിക്കുന്നതിനിടെയാണ് സെയ്ഫ് അലി ഖാന്‍ തന്റെ മകന്റെ ഓമനപ്പേര് പുറത്തുപറഞ്ഞത്. വീട്ടുകാരാണ് കുഞ്ഞിനെ ടിം എന്ന് വിളിക്കുന്നത്.