മലയാളികളുടെ പൃഥ്വിരാജ് ഇന്ന് 36–ാം ജൻമദിനം ആഘോഷിക്കുകയാണ്. പൃഥ്വിക്കായി ഭാര്യ സുപ്രിയ ഒരുക്കിയ സർപ്രൈസ് കേക്കിന്റെ ചിത്രം തിങ്കളാഴ്ച രാത്രി തന്നെ പൃഥ്വി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. കേക്കിന്റെ രുചിയെ കുറിച്ചല്ല ആ പിറന്നാൾ കേക്ക് പിറവി കൊണ്ടതിനു പിന്നിലെ രസകരമായ കഥയാണ് പൃഥ്വി പറഞ്ഞതും.
കേക്കിലെ ടോപ്പിംഗിൽ ആ അച്ഛനും അമ്മയും കുഞ്ഞും എങ്ങനെ വന്നുവെന്നുള്ള അടിക്കുറിപ്പോടെയാണ് പൃഥ്വി പോസ്റ്റിട്ടത്. കേക്കിന്റെ മുകളിലുള്ള ടോപ്പിങ് ലൂസിഫര്സിനിമയുടെ ഷൂട്ടിങ് ദിനങ്ങളിലെ ഒരു സീന്പുനര്നിര്മ്മിച്ചതാണ്. സിനിമ കാണുമ്പോള്‍ സീന്‍ ഏതാണെന്ന് മനസ്സിലാകാന്‍വേണ്ടി പൃഥ്വി അത് ഭംഗിയായി വിശദീകരിക്കുകയും ചെയ്തു.
ആ ദിവസം വിവേക് ഒബ്റോയ്, സായികുമാര്ചേട്ടന്എന്നിവര്ഒന്നിച്ചുള്ള വളരെ തീവ്രമായ ഒരു സീന്ചിത്രീകരിക്കുന്നതിന്റെ തിരക്കിലായിരുന്നു ഞാൻ. അപ്പോഴാണ് കുഞ്ഞു അലംകൃത എന്നെയും കൊണ്ട് വീട്ടിൽ പോകാൻ തീരുമാനിച്ചത്. മതിയച്ഛാ നമുക്കു വീട്ടിൽ പോകാം. എന്റെ കാലിൽ പിടിച്ചു വലിക്കുകയായിരുന്നു അവൾ. ഈ രംഗമാണ് കേക്കില്‍ സുപ്രിയ പുനര്‍നിര്‍മിച്ചത്.ഇക്കുറി ഞങ്ങൾ മൂവരും ലൂസിഫറിന്റെ സെറ്റിലാണ് പിറന്നാളുകളാഘോഷിച്ചത്.
എന്റെ ജീവിതത്തിലെ ഏറ്റവും അമേസിങ് ആയ പുരുഷന് പിറന്നാള്‍ആശംസകൾ എന്നാണ് സുപ്രിയ കുറിച്ചത്.ഈ വര്‍ഷം ഏറെ നാഴികക്കല്ലുകള്നിറഞ്ഞതായിരുന്നു. നമ്മുടെ നിര്‍മ്മാണത്തിലെ ആദ്യ സംരംഭമായ നയനും പൃഥ്വിയുടെ സംവിധാനത്തില്പിറന്ന ആദ്യ ചിത്രം ലൂസിഫറും സംഭവിച്ചത് ഈ വര്‍ഷത്തില്‍.. ഇതിലും വലിയ സന്തോഷങ്ങള്ഇനി വരാനില്ല... എല്ലാ വിധ വിജയാശംസകളും സുപ്രിയ കുറിച്ചു.16 വർഷം മുൻപ് രഞ്ജിത്തിന്റെ നന്ദനം എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇക്കഴിഞ്ഞ വർഷങ്ങൾ കൊണ്ട് മലയാള സിനിമയ്ക്ക് നിരവധി മികച്ച കഥാപാത്രങ്ങളെ സമ്മാനിക്കാൻ പൃഥ്വിയ്ക്ക് സാധിച്ചു.