പൃഥ്വി അഹങ്കാരിയല്ല; എന്‍റെ കഷ്ടപ്പാടില്‍ ഒപ്പംനിന്നവന്‍‌: ബാല, വിഡിയോ

പൃഥ്വിരാജിനെ അഹങ്കാരി എന്ന് വിളിക്കുന്നവർക്ക് മറുപടിയുമായി നടൻ ബാല. ഒരുപാട് പേർ പൃഥ്വി ജാഡയാണെന്നും അഹങ്കാരിയാണെന്നും പറയുന്നത് കേട്ടിട്ടുണ്ട്. ബാല പൊതുവേദിയിൽ പറഞ്ഞു. എന്നാൽ  പൃഥ്വിരാജ് സത്യസന്ധനാണെന്നും വളരെ നല്ല മനുഷ്യനാണെന്നും ബാല പറഞ്ഞു. ‘അവൻ കള്ളം പറയില്ല, സത്യങ്ങൾ പറയും. അതെനിക്ക് വളരെ ഇഷ്ടമാണ്. എന്റെ ജീവിതത്തിൽ വലിയൊരു പ്രശ്നം വന്നപ്പോൾ അവനാണ് ഒപ്പം നിന്നത്. ‘ബാല നീ വലിയൊരു കെണിയിലൂടെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. നീ നല്ല അഭിനേതാവാണ്, ശ്രദ്ധിക്കണം’ എന്ന് എന്നോട് പറഞ്ഞു. പിന്നീട് മൂന്നുവർഷം കഴിഞ്ഞപ്പോൾ അതുപോലെയൊക്കെ സംഭവിച്ചു. ഞാൻ കഷ്ടപ്പെട്ടപ്പോൾ എന്റെ കൂടെ നിന്ന നൻപനാണ് പൃഥ്വി.’–ബാല പറഞ്ഞു.