ചിന്തയുടെ ‘ജിമിക്കി’ പ്രസംഗം; റീനുവിന്‍റെ മിമിക്രി കണ്ട് സുരാജിന്‍റെ ‘ഫ്ലൈയിംഗ് കിസ്’: വിഡിയോ

യുവജനകമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിന്റെ വൈറലായ ജിമിക്കി കമ്മൽ പ്രസംഗത്തിന് തനി പകർപ്പ് ഒരുക്കി സമൂഹമാധ്യമങ്ങളുടെ കയ്യടി നേടുകയാണ് ഇൗ പെൺകുട്ടി. മഴവിൽ മനോരമയുെട മിമിക്രി മഹാമേളയിലായിരുന്നു കൊല്ലം സ്വദേശി റീനുവിന്റെ തകർപ്പൻ പ്രകടനം. 

സിനിമ രാഷ്ട്രീയ മേഖലയിലുള്ള 20 സ്ത്രീകളുടെ ശബ്ദമാണ് റീനു അവതരിപ്പിച്ചത്. ഇതിൽ സുരാജ് വെഞ്ഞാറമൂട് വരെ എഴുനേറ്റ് നിന്ന് കയ്യടിച്ച് പോയത് ചിന്താ ജെറോമിന്റെ ജിമിക്കി കമ്മൽ പ്രസംഗം പുനരാവിഷ്കരിച്ചപ്പോഴായിരുന്നു. മിമിക്രി മഹാമേളയുടെ വേദിയിൽ ആദ്യമായിട്ടാണ് ഒരു പെൺകുട്ടി ശബ്ദാനുകരണത്തിന് എത്തുന്നത്. 

കൊല്ലം കുണ്ടറയിലെ മുളവനയിൽ നിന്നാണ് റീനു മിമിക്രി മഹാമേളയിലേക്ക് എത്തുന്നത്. ശാസ്താംകോട്ട ഡി.ബി കോളജിൽ ബിഎസ്​സി കെമിസ്ട്രി വിദ്യാർഥിയാണ് റീനു. കേരള സർവകലാശാല കലോൽസവത്തിൽ മിമിക്രിയ്ക്ക് ഒന്നാം സ്ഥാനം നേടിയിരുന്നു ഇൗ മിടുക്കി. വിഡിയോ കാണാം.