ബിജെപിയിലേക്കെന്ന പ്രചാരണത്തിന് മോഹന്‍ലാലിന്‍റെ ആദ്യമറുപടി; മുഖാമുഖം മോദി, ബ്ലോഗ്

മുഖാമുഖം മോദി. കേരളത്തിൽ തനിക്കെതിരെ ഉയർന്ന അഭ്യൂഹങ്ങൾക്ക് ബ്ലോഗിലൂടെ മറുപടി നൽകിയിരിക്കുകയാണ് മോഹൻലാൽ. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മോഹൻലാൽ ബിജെപിയിലേക്ക് എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇതിൽ താരത്തിന്റെ ഒൗദ്യോഗികപ്രതികരണമാണ് ഇപ്പോൾ വന്നിരിക്കുന്നത്. 

‘പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്തില്ല.  ഒരു പൗരനെന്ന നിലയിലാണ് പ്രധാനമന്ത്രിയെ കണ്ടത്. മാതാപിതാക്കളുടെ പേരിലുളള സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രധാനമന്ത്രിയെ അറിയിച്ചു. അദേഹം എല്ലാം ശ്രദ്ധയോടെ കേള്‍ക്കുകയും പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു. കേരളത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി തന്നോട് സംസാരിച്ചതായി മോഹന്‍ലാല്‍ ബ്ലോഗില്‍ പറയുന്നു. കൂടിക്കാഴ്ച പോസിറ്റീവ് എനര്‍ജി നല്‍കുന്നതായിരുന്നു. മൂന്നാഴ്ച പിന്നിടുമ്പോഴും അതിന്റെ തരംഗങ്ങള്‍ തന്നിലുണ്ടെന്നും മോഹന്‍ലാല്‍ കുറിക്കുന്നു. 

ജീവിതത്തിൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല ക്ഷമയുള്ള കേൾവിക്കാരനായ  വ്യക്തിയാണ് അദ്ദേഹം. കൂടിക്കാഴ്ച അവസാനിപ്പിച്ച് തിരിച്ചിറങ്ങാൻ നേരം എന്റെ കരം ചേർത്ത് പിടിച്ച് അദ്ദേഹം പറഞ്ഞു. എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് എന്നെ വന്ന് കാണാം. ആ പറച്ചിൽ വിട പറയുമ്പോഴുള്ള വെറും ഉപചാരവാക്കുകളല്ലായിരുന്നു. അതിന്റെ ആത്മാർഥത ഞാൻ അനുഭവിച്ചതാണ്.അദ്ദേഹം ബ്ലോഗിൽ കുറിച്ചു. 

ബ്ലോഗിന്റെ പൂർണരൂപം വായിക്കാം