അതേ യൂണിഫോം, അതേ ഹെയർസ്റ്റൈൽ; ഞെട്ടിച്ച് ദിഷയുടെ കണ്ണിറുക്കൽ: വിഡിയോ

അതേ യൂണിഫോം, അതേ ഹെയർസ്റ്റൈൽ, അതേ കണ്ണിറുക്കൽ. ബോളിവുഡ് സുന്ദരി ദിഷ പട്ടാനിയാണ് ഇന്റർനെറ്റിൽ തരംഗമായ 'മാണിക്യമലരായ പൂവി' എന്ന ഗാനത്തിലെ പ്രിയ പ്രകാശ് വാര്യരുടെ കണ്ണിറുക്കൽ അതേപടി അനുകരിച്ചിരിക്കുന്നത്. 

'ഒരു അഡാറ് ലൗ' എന്ന ചിത്രത്തിലെ ഈ ഗാനം പുറത്തിറങ്ങിയതിന് ശേഷം പ്രിയയുടെ കണ്ണിറുക്കൽ അനുകരിച്ചുകൊണ്ട് നിരവധിപേരാണ് രംഗത്തെത്തിയത്. എന്നാൽ അതിനെയെല്ലാം കടത്തിവെട്ടിയിരിക്കുകയാണ് ദിഷയുടെ കണ്ണിറുക്കൽ. പ്രിയയും ദിഷയും തമ്മിൽ സാമ്യതകഉം ഏറെയാണ്. ഒരു പരസ്യ ചിത്രത്തിന് വേണ്ടിയാണ് ദിഷ ഇത്തരം ഒരു ഗെറ്റപ്പിൽ എത്തിയിരിക്കുന്നത്. പരസ്യത്തിൽ പല വേഷങ്ഹളിൽ ദിഷ എത്തുന്നുണ്ട്. പല ഭാവങ്ങൾ കാണിക്കുന്ന ഒരു രസകരമായ പരസ്യചിത്രമാണിത്.

ദിഷയുടെ ആരാധകരാണ് ട്വിറ്ററിലൂടെ കണ്ണിറുക്കലിന്റെ ചിത്രം പങ്കു വച്ചിരിക്കുന്നത്. പ്രിയ വാര്യരുടേതു പോലെ കണ്ണിറുക്കുന്ന ദിഷ എന്ന തലക്കെട്ടോടെയാണ് ഇത് പങ്കുവച്ചത്. ഇതിൽ ശരിക്കും ആരാണ് ദിഷ, ആരാണ് പ്രിയ എന്ന് തുടങ്ങുന്നു ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങൾ.

ഒരു അഡാറ് ലൗ' എന്ന ചിത്രത്തിലേതാണു ഗാനം. നേരത്തെ ഗാനത്തിന് എതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയർന്നിരുന്നു. ഷാൻ റഹ്മാനാണു ഗാനത്തിനു സംഗീതം പകർന്നത്. വിനീത് ശ്രീനിവാസനാണു ചിത്രത്തിൽ ഗാനം ആലപിച്ചിരിക്കുന്നത്.