അനുഷ്ക ശർമക്ക് 'ബൾജിങ്ങ് ഡിസ്ക്'; ആരാധകർക്ക് നിരാശ; പ്രാർത്ഥന

ബോളിവുഡ് താരവും ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‍ലിയുടെ ഭാര്യയുമായ അനുഷ്ക ശർമയെ ബൾജിങ്ങ് ഡിസീസ് എന്ന രോഗം ബാധിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ. 'ഡിസ്ക് പ്രൊട്രൂഷന്‍' എന്ന പേരിൽ കൂടി അറിയപ്പെടുന്ന രോഗം നട്ടെല്ലിന്‍റെ അസ്ഥിയെ ആണ് ബാധിക്കുന്നത്. 

തരുണാസ്ഥികൾ കൊണ്ടു നിർമിക്കുന്ന വൃത്താകൃതിയിലുള്ള പ്ലേറ്റുകൾ തെന്നിമാറുന്ന അവസ്ഥയാണ് ബൾജിങ്ങ് ഡിസ്ക്. നട്ടെല്ലുമായി ചേര്‍ന്ന് കിടക്കുന്ന നാഡീവ്യൂഹത്തില്‍ സമ്മര്‍ദ്ദമുണ്ടാക്കുന്ന തരത്തില്‍ എല്ലിന്‍റെ ഭാഗം പുറത്തേക്ക് തള്ളി വരുന്നതാണ് ഇതിന് കാരണമായി ഡോക്ടർമാർ പറയുന്നത്. പ്രായം വര്‍ധിച്ചുവരുന്നതും ശരീരഭാരം അമിതമായി വര്‍ധിക്കുന്നതും ചെയ്യുമ്പോള്‍ കൃത്യമായ രീതിയിലല്ലാതെ ഭാരം കൂട്ടുന്നതുമെല്ലാം ആ രോഗത്തിന് കാരണമാകാറുണ്ട്.  

കഴുത്ത്, അരക്കെട്ട് തുടങ്ങിയ ഭാഗങ്ങളിൽ ശക്തമായ വേദന, തരിപ്പ്, മരവിപ്പ് എന്നിവ രോഗലക്ഷണങ്ങളാണ്. ചിലരിൽ ചെറിയ വേദനയും അസ്വസ്ഥതകളും മാത്രമാണ് ലക്ഷണങ്ങൾ. അനുഷ്ക ശർയുടെ കാര്യത്തില്‍ രോഗാവസ്ഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. എങ്കിലും ഡോക്ടർമാർ താരത്തിന് വിശ്രമം നിർദേശിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ.