ടൊവിനോയുമായി ഗ്യാപ് ഇടാൻ ആരാധകൻ; ഉപദേശത്തിന് അനുവിന്റെ മാസ് മറുപടി

നടൻ ടൊവിനോ തോമസിന്റെ തീവണ്ടി വിജയകരമായി പ്രദർശനം തുടരുകയാണ്. അതിന്റെ സന്തോഷത്തിലാണ് ടൊവിനോയും ‌അണിയറപ്രവർത്തകരും. 

ചിത്രത്തിലെ ലിപ് ലോക് രംഗങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതോടെ മലയാളത്തിലെ ഇമ്രാൻ ഹാഷ്മി എന്ന പേരും ആരാധകർ ടൊവിനോക്ക് ചാർത്തിക്കൊടുത്തു. 

ടൊവിനോയുടെ അടുത്ത ചിത്രമായ കുപ്രസിദ്ധ പയ്യനിൽ അനു സിത്താരയാണ് നായിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു.

അനു സിത്താരക്ക് ഉപദേശം നൽകുന്ന ആരാധകന്റെ കമന്റും അതിന് നടി നൽകിയ മാസ് മറുപടിയുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

കഴിഞ്ഞ ദിവസം അനു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത് ചിത്രത്തിന് താഴെ വന്ന കമന്റ് ഇങ്ങനെ; ''ചേച്ചി ടോവിനോ മച്ചാനുമായി കുറച്ചു ഗ്യാപ്പിട്ട് നിന്നാൽ മതി''.

ഇത്രേം ഗ്യാപ് മതിയോ എന്നുചോദിച്ച് അനു തിരിച്ചൊരു ചിത്രവും പോസ്റ്റ് ചെയ്തു. 

കുപ്രസിദ്ധ പയ്യൻ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് അനു പോസ്റ്റ് ചെയ്തത്.