ദേശീയഗാനം കേട്ട് മനസുനിറഞ്ഞ് കണ്ണുനിറഞ്ഞ് ഐശ്വര്യറായ്; വിഡിയോ

ദേശീയഗാനം കേട്ട് വികാരഭരിതയായി നിറ കണ്ണുകളോടെ നിൽക്കുന്ന ഐശ്വര്യറായ് ബച്ചന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമാക്കി മുംബൈയിൽ സംഘടിപ്പിച്ച ചടങ്ങിനിടയിലാണ് താരം ദേശീയഗാനത്തിന്റെ സമയത്ത് വികാരഭരിതയായത്. ഷബ്ന ആസ്മി, സോനു നിഗം, റോണിത് റോയി, ജൂഹി ചൗള എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു. പരിപാടിയിലെ മുഖ്യാ അതിഥിയായിരുന്നു ഐശ്വര്യറായ്. 

ദേശീയ ഗാനത്തിന് ശേഷം അവിടെ കൂടിയിരുന്നവരോട് ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു എന്ന് ഐശ്വര്യ നിറകണ്ണുകളോടെ ആംഗ്യഭാഷയില്‍ പറഞ്ഞു. സ്ത്രീകൾ സാമ്പത്തികമായി പുരോഗതി നേടുക എന്നത് രാജ്യത്തിന്റെ അജണ്ടയായി മാറണമെന്നും പുതിയ കാലത്തിന്റെ സ്ത്രീകളെ പ്രതിനിധീകരിച്ച് ഈ ചടങ്ങിൽ മുഖ്യാതിഥിയായി എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും താരം ചടങ്ങിൽ പറഞ്ഞു.