‘ഇരുളില്‍ തന്ന മോഹങ്ങള്‍..‍’; വിവാദകവിത പാടി അനുശ്രീ: വിഡിയോ

സാം മാത്യുവിന്റെ കവിത ഹൃദ്യമായി പാടി നടി അനുശ്രീ. സഖാവ് എന്ന കവിതയിലൂടെ ശ്രദ്ധേയനായ സാം മാത്യുവിന്റെ പടർപ്പ് എന്ന കവിതയാണ് അനുശ്രീ ചൊല്ലി കയ്യടി നേടിയിരിക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് തന്റെ കവിതാലാപനത്തിന്റെ വിഡിയോ താരം പങ്കുവെച്ചിരിക്കുന്നത്.

ഏറെ വിവാദം നേരിട്ട കവിതയാണ് സാം മാത്യുവിന്റെ പടർപ്പ്. മാനഭംഗം ചെയ്തയാളോട് പെൺകുട്ടിക്ക് തോന്നുന്ന പ്രണയമാണ് കവിതയുടെ ഇതിവൃത്തം. പടർപ്പിന് മുമ്പ് സാം എഴുതിയ കവിത സഖാവ് സൈബർ ലോകത്ത് വൈറലായിരുന്നു. ആര്യാദയാൽ എന്ന പെൺകുട്ടിയുടെ ആലാപനത്തോടെയാണ് സഖാവ് ശ്രദ്ധിക്കപ്പെട്ടത്.