ബുര്‍ജ് ഖലിഫ സാക്ഷി; മമ്മൂട്ടിക്ക് ആശംസ നേര്‍ന്നു ലോകസഞ്ചാരികള്‍; വിഡിയോ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് 67ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. നിരവധിയാളുകളാണ് സൂപ്പര്‍ താരത്തിന് ആശംസയുമായി വന്നത്. മലയാളത്തിന്റെ മെഗാസ്റ്റാറിന് ദുബായില്‍ നിന്നും ആശംസയുമായി ഒരു കൂട്ടം വിദേശികളുടെ ‍സ്പെഷൽ വിഡിയോ. മമ്മൂട്ടിയുടെ ചിത്രവും കയ്യിൽ പിടിച്ചാണ് ഇവര്‍ താരത്തിന് പിറന്നാള്‍ ആശംസകള്‍ നേരുന്നത്. 

ദുബായ് ബുർജ് ഖലീഫയുടെ മുൻപിൽ നിന്നുമാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ കടുത്ത ആരാധകനായ മുഹമ്മദ് ഇർഷാദ് ആണ് വിഡിയോയ്ക്ക് പിന്നിൽ. വിഡിയോയിൽ കാണുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ വരച്ചിരിക്കുന്നതും മുഹമ്മദ് തന്നെ.