എന്റെ ഏട്ടൻ; ബ്ലോഗ് വായിച്ച് മോഹൻലാലിനെപ്പറ്റി ഹൃദയപൂര്‍വ്വം പൃഥ്വിരാജ്

ലൂസിഫറിനെക്കുറിച്ച് മോഹൻലാൽ എഴുതിയ ബ്ലോഗ് പങ്കുവെച്ച് പൃഥ്വിരാജ്. ഏട്ടന്‍, ലവ് എന്നീ ഹാഷ്ടാഗുകളിലാണ് ബ്ലോഗ് പൃഥ്വി ഷെയർ ചെയ്തിരിക്കുന്നത്. ഒരിടവേളക്ക് ശേഷമാണ് മോഹൻലാൽ ബ്ലോഗെഴുതുന്നത്. 

ലൂസിഫറും പൃഥ്വിയും പോയകാലത്തിന്റെ മധുരസ്മരണകളുമാണ് മോഹൻലാലിന്റെ എഴുത്തിൽ നിറയെ. സംവിധായകന്റെ മേലങ്കി അണിഞ്ഞ പൃഥ്വിയുടെ നിർദേശങ്ങൾക്കുമുന്നിൽ അനുസരണയോടെ നിന്നപ്പോൾ മനസ്സിലൂടെ കടന്നുപോയ കാര്യങ്ങളും ഓർമകളും അദ്ദേഹം പങ്കുവെക്കുന്നു. നല്ല തിരക്കുള്ള നടനായി നിൽക്കുമ്പോൾ പൃഥ്വി എന്തിനാണ് സംവിധാനത്തിലേക്ക് കടക്കുന്നതെന്ന ചോദ്യത്തിനുള്ള മറുപടിയും ബ്ലോഗിലുണ്ട്. അതയാളുടെ പാഷനാണെന്ന് മോഹൻലാൽ പറയുന്നു. 

സുകുമാരന്റെ കൂടെ അഭിനയിച്ച നിമിഷങ്ങൾ, തന്നെ സിനിമയിലേക്ക് കൈപിടിച്ച പ്രിയ ഫാസിൽ അദ്ദേഹം ഈ ചിത്രത്തിൽ എനിക്കൊപ്പം അഭിനയിക്കുന്നു. സിനിമ എഴുതിയത് ഭരത് ഗോപിയേട്ടന്റെ മകൻ മുരളി ഗോപി. പൃഥ്വിയുടെ സഹോദരൻ ഇന്ദ്രജിത്തും ഈ സിനിമയിലുണ്ട്. അത്തരത്തിൽ ലൂസിഫർ എന്ന ചിത്രം അപൂർവ സംഗമവേദിയാണ്, ലാൽ കുറിക്കുന്നു. 

പൃഥ്വിയിൽ ഒരു നല്ല നടനും സംവിധായകനുമുണ്ട്, എന്നാൽ എന്നിൽ നടൻ മാത്രമെയുള്ളൂ, സംവിധായകനില്ല. പല തലമുറകൾക്കൊപ്പം ഒഴുകി പോയിട്ടുണ്ട്. അപ്പോഴും അതിന്റെ നടുവിൽ ഒരുനാളമായി അണയാതെ നിൽക്കാൻ ഞാൻ ശ്രമിക്കുന്നു. ഇന്ന് ഈ പുതുതലമുറക്കൊപ്പം നിൽക്കുമ്പോഴും ഞാൻ വിനീതനാകുന്നു. പഠിക്കാൻ ശ്രമിക്കുന്നു. അതിലെ ആനന്ദം ഞാൻ അനുഭവിക്കുന്നു.'', ലാൽ കുറിക്കുന്നു. ബ്ലോഗിന്റെ പൂർണരൂപം;