‘പഴയ പള്ളിവാളുമായി ഗോപി സുന്ദര്‍ തെലുങ്കില്‍’; എന്നാലും എന്റെ ഗോപിയേട്ടാന്ന് ട്രോളന്‍മാര്‍, വിഡിയോ

‘എന്നാലും എന്റെ ഗോപിയേട്ടാ..’ ഒരു ഇടവേളയ്ക്ക് ശേഷം ഗോപി സുന്ദര്‍ വീണ്ടും ട്രോളന്‍മാരുടെ മുത്താവുകയാണ്. ഇത്തവണ  പ്രശസ്തമായ നാടന്‍പാട്ട് പള്ളിവാള് ഭദ്രവട്ടകം എന്ന ഗാനത്തിന്‍റെ ഈണമാണ് ഗോപി സുന്ദര്‍ സുന്ദരമായി കോപ്പിയടിച്ചതെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. എന്തുതന്നെയായാലും ഇതേ ഇൗണത്തിലിറങ്ങിയ  തെലുങ്ക് ചിത്രത്തിലെ ഗാനം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. അദ്ദേഹത്തെ അഭിനന്ദിച്ച് കൊണ്ടുള്ള കമന്റുകളും വിഡിയോയ്ക്ക് താഴെയുണ്ട്. തെലുങ്ക് യുവതാരം ഗോപി ചന്ദ് നായകനായ പന്തം എന്ന ചിത്രത്തിലെ ദേശമന്തെ എന്ന ഗാനത്തിലാണ് പള്ളിവാള് ഭദ്രവട്ടകം എന്ന ഗാനത്തിന്‍റെ ഈണം കേള്‍ക്കുന്നത്. 

ഗോപി സുന്ദര്‍ സംഗീതം നിര്‍വഹിച്ച ഗാനം ഇതിനകം യൂട്യൂബില്‍ വൈറലാണ്. ചക്രവര്‍ത്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്താണ് ഗാനം ആലപിച്ചിരിക്കുന്നത്.