അമ്മയില്‍ 40ശതമാനം സ്ത്രീകള്‍ വരണമെന്ന് മമ്മൂട്ടി, അമരത്തേക്ക് മോഹന്‍ലാല്‍, വിഡിയോ

അമ്മയുടെ അമരത്ത് മമ്മൂട്ടി, ഇന്നസെന്റ് യുഗത്തിന് അവസാനം. ഇനി മലയാള സിനിമാതാരങ്ങളുടെ സംഘടനയെ മോഹന്‍ലാലും ഇടവേള ബാബുവും ചേര്‍ന്ന് നയിക്കും. കൊച്ചിയില്‍ നടക്കുന്ന അമ്മ ജനറല്‍ ബോഡി യോഗം പുരോഗമിക്കുകയാണ്. മാധ്യമങ്ങളെ പരിപൂര്‍ണമായും ഒഴിവാക്കി കൊണ്ടാണ് യോഗം നടക്കുന്നത്. ഫെയ്സ്ബുക്കിലൂടെയാണ് യോഗത്തിന്റെ ദൃശ്യങ്ങള്‍ അമ്മ ഭാരവാഹികള്‍ പുറത്തുവിടുന്നത്.

മമ്മൂട്ടിയും മോഹന്‍ലാലും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. ഇരുവരും യോഗത്തില്‍ പങ്കെടുക്കാനെത്തുന്നതിന്റെ ദൃശ്യങ്ങള്‍ രാവിലെ തന്നെ പുറത്തുവന്നിരുന്നു. അമ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മോഹന്‍ലാലിന് ആശംസകളര്‍പ്പിക്കുന്നവരുടെ തിരക്കായിരുന്നു രാവിലെ. വളരെ ലളിതമായിട്ടാണ് മമ്മൂട്ടി ചടങ്ങിലെത്തിയത്. മുണ്ടുടുത്ത് തനി നാടന്‍ ഗൈറ്റപ്പില്‍ വന്നിറങ്ങുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.  മമ്മൂട്ടി യോഗത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കിലും തനിക്ക് ഒൗദ്യോഗികമായി ഒരു പദവിയും വേണ്ടെന്ന നിലപാടിലാണ് അദ്ദേഹം.

ഇന്നസെന്റെ നടത്തിയ വിടവാങ്ങല്‍ പ്രസംഗം ഇതിനോടകം സോഷ്യല്‍ ലോകത്ത് ചര്‍ച്ചയായി. അമ്മയില്‍ സ്ത്രീകള്‍ക്ക് 40 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന്  മമ്മൂട്ടി ആവശ്യപ്പെട്ട കാര്യം അദ്ദേഹം പ്രസംഗത്തില്‍ 

ഒാര്‍മിപ്പിച്ചു. അതിന് പിന്നാലെ വന്നു രസികന്‍ താങ്ങ്. 40 അല്ല 100 ശതമാനം ആക്കണെമന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. കാരണം ഞാന്‍ സ്ഥാനം ഒഴിയുകയാണല്ലോ എന്നും. വേദിയില്‍ നിറഞ്ഞ കയ്യടി. ഹാസ്യത്തിന്റെ രൂപത്തില്‍ ഇന്നസെന്റ് തന്റെ കാലത്തിലെ അമ്മയുടെ പ്രവര്‍ത്തനങ്ങളും പരിപാടികളും വിലയിരുത്തി.  മറ്റുള്ളവര്‍ക്ക് വഴിമാറി കൊടുക്കുന്നവന്റെ സന്തോഷത്തോടെയാണ് താന്‍ പടിയിറങ്ങുന്നതെന്ന് അദ്ദേഹം നര്‍മത്തെ കൂട്ടുപിടിച്ച് പറഞ്ഞു. അമ്മ മഴവില്ല് മെഗാഷോയുടെ വിലയിരുത്തലും യോഗത്തില്‍ നടന്നു