മതിമറന്നാടി സണ്ണി ലിയോണിന്‍റെ ഡപ്പാംകൂത്ത്; ഏറ്റെടുത്ത് ആരാധകര്‍, വിഡിയോ

ചിലപ്പോഴൊക്കെ വൃക്തിത്വം കൊണ്ട്, ചിലപ്പോള്‍ ചുവടുകള്‍ കൊണ്ട്, മറ്റു ചിലപ്പോള്‍ ശക്തമായ ചില നിലപാടുകള്‍ കൊണ്ട്... അങ്ങനെ പലരീതികളില്‍ ആരാധകരെ ഒപ്പം നിര്‍ത്താറുണ്ട് ബോളിവുഡ് താരം സണ്ണി ലിയോണ്‍. ഫാദേഴ്സ് ഡേയ്ക്ക് സമൂഹമാധ്യമങ്ങളില്‍ ഒരു ചിത്രം പങ്കുവച്ചതിന്റെ പേരില്‍ വലിയ സൈബര്‍ ആക്രമണമാണ് സണ്ണി ലിയോണും ഭര്‍ത്താവിനുമെതിരെ നടന്നത്. ഇപ്പോഴിതാ മതിമറന്ന് നൃത്തം ചെയ്യുന്ന വിഡിയോ പോസ്റ്റ് ചെയ്ത് വീണ്ടും അമ്പരപ്പിച്ചിരിക്കുകയാണ് താരം. അജയ് ദേവഗണ്‍ അഭിനയിച്ച ഒരു പരസ്യ ചിത്രത്തിന്റെ ജിംഗിളിനനുസരിച്ച് ഡപ്പാംകൂത്ത് നൃത്തച്ചുവടുകളുമായാണ് ഇത്തവണ സണ്ണി എത്തിയിരിക്കുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വിഡിയോ ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തു. യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെയാണ് താരത്തിന്റെ ചുവടുകള്‍.വമ്പന്‍ ഹിറ്റായിരുന്നു അജയ്‌യുടെ നൃത്തച്ചുവടുകള്‍. സണ്ണിലിയോണിന്റെ ജീവിതകഥ പറയുന്ന കരണ്‍ജിത്ത് കൗര്‍ എന്ന വെബ് സീരിസിന്റെ തിരക്കിലാണ് താരം.