ഞാൻ തിരികെ വരും, പഴയ സ്നേഹം തിരികെ തരണം: സംവൃതസുനിൽ

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനിൽ. വിവാഹത്തോടെ സിനിമയ്ക്ക് താൽകാലിക അവധി നൽകിയ താരം തിരിച്ചുവരവിന്റെ പാതയിലാണ്. 

സമൂഹമാധ്യമത്തിൽ ഇല്ലെങ്കിലും എവിടെപ്പോയാലും തന്നെ ആളുകൾ തിരിച്ചറിയാറുണ്ടായിരുന്നു. സ്നേഹത്തോടെ എല്ലാവരും വിശേഷങ്ങൾ ചോദിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യാറുണ്ട്. ഇത് ആസ്വദിക്കാറുണ്ട്. 

സിനിമയിൽ നാലുവർഷമായി അഭിനയിക്കാറില്ലെങ്കിലും സിനിമാമേഖലയിൽ ധാരളം സുഹൃത്തുക്കളുണ്ട്. അവരുമായുള്ള സൗഹൃദം കാത്തുസൂക്ഷിക്കാറുണ്ട്. വീണ്ടും സിനിമയിൽ തിരികെ എത്തണമെന്ന് വിചാരിക്കുന്നുണ്ട്. തിരിച്ചുവരവിലും തനിക്കും തന്ന പഴയ സ്നേഹം തിരികെ തരണമെന്നും സംവൃത പറയുന്നു. 

2012 നവംബറിലായിരുന്നു സംവൃതയുടെ വിവാഹം. കാലിഫോര്‍ണിയയില്‍ വാള്‍ട്ട് ഡിസ്‌നി കമ്പിനിയില്‍ എഞ്ചിനീയറായ കോഴിക്കോട് സ്വദേശി അഖില്‍ ജയരാജാണ് സംവൃതയെ വിവാഹം കഴിച്ചത്. ഇവർക്കൊരു മകനുണ്ട്.  2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികനിലൂടെയാണ് സംവൃത സിനിമയില്‍ എത്തുന്നത്