അമ്മ മഴവില്ല്; അവതാരകയെ പാട്ടുപാടിച്ച് മമ്മൂട്ടി, ടെൻഷനടിച്ച് ദുൽഖർ;വിഡിയോ

അമ്മ മഴവില്ല്’ മെഗാഷോയുടെ റിഹേർസൽ വിഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മൈക്ക് കണ്ടപ്പോൾ സൗബിനും ഗ്രിഗറിയും ഒാടി, ഏത് പരിപാടിയിൽ പിടിച്ചിടുമെന്നറിയാതെ പേടിച്ച് മുറിക്കു പുറത്തു നിൽക്കുന്ന സൗബിനേയും ഗ്രിഗറിയേയും അമ്മ മഴവില്ലിന്റെ റിഹേഴ്സൽ ക്യാംപിന്റെ വിഡിയോയിൽ കാണാം.  'നോക്കി നോക്കി നിന്നു' എന്ന ജോമോന്റെ സുവിശേഷങ്ങളിലെ ഗാനത്തിന് ചുടവടുവയക്കുന്ന ദുൽഖർ, ദുൽഖറിനെ പ്രാകടീസ് ചെയ്യിക്കുന്ന നീരവ്.

താൻ ആദ്യമായാണ് അമ്മയ്ക്ക് വേണ്ടി പരിപാടികൾ അവതരിപ്പിക്കുന്നതെന്നും കഴിഞ്ഞ ഷോയിൽ താൻ പ്രേക്ഷകനായാണ് എത്തിയതെന്നും ദുൽഖർ മഴവിൽ മനോരമയോട് പറഞ്ഞു. സ്കൂളിൽ പോലും നൃത്തം ചെയ്യാത്ത താൻ ആദ്യമായി ലൈവായി പ്രേക്ഷകർക്ക് മുന്നിൽ നൃത്തം ചെയ്യുന്നതിന്റെ ഭയമുണ്ടെന്നും ദുൽഖർ പറയുന്നു. അവതാരകയെക്കൊണ്ട് പാട്ട് പാടിച്ച് മമൂക്ക ശ്രദ്ധേയനായി. 

 മഴവിൽ മനോരമയ്ക്കു വേണ്ടി അഭിനേതാക്കളുടെ സംഘടനയായ അമ്മ, കാര്യവട്ടം രാജ്യാന്തര സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച അമ്മ മഴവില്ല് എന്ന സൂപ്പർ മെഗാഷോ വലിയ വിജയമായിരുന്നു.ചിട്ടയായ പരിശീലനവും ഒത്തൊരുമയും ദീർഘവീക്ഷണവുമാണ് പരിപാടിയുടെ വിജയമെന്ന് കാണിക്കുകയാണ് റിഹേർസൽ വിഡിയോ.

ആടിയും പാടിയും തമാശ പറഞ്ഞും തകർപ്പൻ പ്രകടനങ്ങളാണ് മലയാള ചലച്ചിത്രലോകത്തെ മിന്നും താരങ്ങൾ പുറത്തെടുത്തത്. താരസംഘടനയായ അമ്മ, മഴവിൽ മനോരമയും മലബാർ ഗോൾഡുമായി ചേർന്നാണു താരോത്സവം സംഘടിപ്പിച്ചത്.