ഐശ്വര്യ മിന്നിത്തിളങ്ങിയ പരവതാനിയിൽ കൂട്ടിലടക്കപ്പെട്ട് മല്ലിക; അമ്പരന്ന് ആരാധകർ

കാൻസിലെത്തിയ ഇന്ത്യൻ സുന്ദരിമാരുടെ വാർത്തകളും ചിത്രങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ഐശ്വര്യ റായിയും ദീപിക പദുക്കോണും സോനം കപൂറുമെല്ലാം മിന്നിത്തിളങ്ങിയ കാന്‍സ് പരവതാനിയിൽ വ്യത്യസ്ത ആയി എത്തിയിരിക്കുകയാണ് മല്ലിക ഷെരാവത്ത്. ചങ്ങലയിട്ട് പൂട്ടിയ ഇരുമ്പു കൂട്ടിൽ സ്വയം ബന്ധിതയായാണ് താരം എത്തിയത്. മല്ലികയുടെ ഈ വരവ് കാണികളെ ആദ്യം വിസ്മയിപ്പിച്ചു. എന്നാൽ കാര്യമറിഞ്ഞപ്പോൾ കൈടയ്യടിച്ചു. കുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമത്തിനും മനുഷ്യക്കടത്തിനുമെതിരെയുള്ള ബോധവതക്കരണം ആയിരുന്നു മല്ലികയുടെ ഈ വരവിന് പിന്നിൽ. 'ഫ്രീ എ ഗേൾ' എന്ന എൻജിഒയെ പ്രതിനിധീകരിച്ചാണ് മല്ലിക കാൻസിലെത്തിയത്. 

'കാൻസിൽ ഇതെൻറെ ഒൻപതാമത്തെ വർഷമാണ്. കുട്ടികൾക്കതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾതിരെ ബോധവത്ക്കരണം നടത്താൻ ഇതിലും മികച്ച വേദി വേറെയില്ല. തട്ടിക്കൊണ്ടു പോയും മനുഷ്യക്കടത്തിലൂടെയുമൊക്കെ എത്രയോ ചെറിയ കുട്ടികളാണ് ഇടുങ്ങിയ മുറിയിൽ അകപ്പെട്ടിരി്കകുക.അവരുടെ പ്രതീകമായാണ് ഞാൻ ഈ വേദിയിൽ ഇങ്ങനെ എത്തിയത്. ഒരു പ്രതീക്ഷകഴ്‍ക്കും വകയില്ലാതെ ഓരോ നിമിഷവും ഒരു സ്തീ ഇവിടെ അതിക്രമത്തിന് ഇരയാകുന്നു. ഇതിനെ ബോധവത്ക്കരിക്കുകയാണ് തന്റെ ഉദ്ദേശ്യം'. കാൻസിലെത്തിയ മല്ലികയുടെ വാക്കുകൾ ഇതായിരുന്നു. സ്കൂൾ ഓഫ് ജസ്റ്റിസിന്റെ ബ്രാൻഡ് അംബാസഡറായ മല്ലിക യുഎന്നുമായി ചേർന്നും പ്രവർത്തിക്കുന്നുണ്ട്.