ഗ്ലാമറസ് നൃത്തചുവടുമായി സെയ്ഫ് അലി ഖാന്റെ മകൾ; വിഡിയോ വൈറൽ

സെയ്ഫ് അലിഖാന്റെ മകൾ സാറയുടെ ഗ്ലാമറസ് നൃത്തമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. സൗദാമിനി മട്ടുവിന്റെയും സിദ്ധാർഥ് ഭണ്ഡാരിയുടെയും വിവാഹ സത്കാര ചടങ്ങാണ് വേദി. വിശ്വാത്മയിലെ സാത് സാമുന്ദർ എന്ന ഗാനത്തിനാണ് സാറ ചുവടുവെച്ചത്. ഇൻസ്റ്റാഗ്രാമിലൂടെ സാറ തന്നെയാണ് വിഡിയോ ആരാധകർക്കായി പങ്കുവെച്ചത്.

സെയ്ഫ് അലിഖാന്റെയും ആദ്യഭാര്യ അമൃത സിംഗിന്റെയും മകളാണ് സാറ അലി ഖാൻ. സാറയുടെ ബോളിവുഡ് അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.സാറയുടെ വസ്ത്രങ്ങൾ പോലും ബോളിവുഡിൽ ചർച്ചയാണ്. അമിതാഭ് ബച്ചൻ, ജയബച്ചൻ, ഐശ്വര്യ റോയി തുടങ്ങീ നിരവധിപേർ ചടങ്ങിനെത്തിയിരുന്നു