ഇന്ത്യയുടെ ഹോട്ടസ്റ്റ് മോഡലിന് കല്യാണം: വിമർശനങ്ങൾ താണ്ടി മിലിന്ദ് അങ്കിതയെ താലി ചാർത്തി

പ്രശ്സത നടനും ഇന്ത്യയുടെ ഹോട്ടസ്റ്റ് മോഡലുമായി മിലിന്ദ് സോമൻ വിവാഹിതനായി. ഏറെ നാളായി പ്രണയത്തിലായിരുന്നു അങ്കിത കോൻവാർ ആണ് വധു. ആർഭാടങ്ങളില്ലാതെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ പരമ്പരാഗത ആചാരപ്രകാരമായിരുന്നു വിവാഹം. 

അമ്പത്തിരണ്ടുകാരനായ മിലിന്ദും ഇരുപത്തിയേഴുകാരിയായ അങ്കിതയുമായുള്ള പ്രണയവാർത്ത പുറത്തു വന്നപ്പോൾ തന്നെ വിമർശന നടുവിലായിരുന്നു മിലിന്ദ് സോമൻ.

അങ്കിതയ്ക്കൊപ്പം ജൻമദിനം ആഘോഷിച്ച ചിത്രങ്ങൾ മിലിന്ദ് പുറത്തു വിട്ടത് സമൂഹമാധ്യമങ്ങളിൽ വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.ഐവറി നിറത്തിലുളള കസവു സാരിക്കു ചേരുന്ന ആഭരണങ്ങൾ അണിഞ്ഞ് അതീവ സുന്ദരിയായാണ് അങ്കിത വിവാഹ മണ്ഡപത്തിലെത്തിയത്. കസവു കരയുളള ഐവറി നിറത്തിലുളള കുർത്തയാണ് വരൻ അണിഞ്ഞിരുന്നത്.  ഇതോടെ നാലുവർഷം നീണ്ട പ്രണയത്തിനാണ് ശുഭപര്യവസായിയാരിക്കുന്നത്. 

ബോഡി ബിൽഡിങ്ങിൽ തരംഗം സൃഷ്ടിച്ച്, ഇന്ത്യയുടെ ഏറ്റവും ഹോട്ടസ്റ്റ്, സെക്‌സിയസ്‌റ്റ് മോഡൽ ആയി മാറിയ മിലിന്ദ് നിർമ്മാതാവ്, ഫിറ്റ്നസ് പരിശീലകൻ എന്ന നിലയിലും തിളങ്ങി. മെയ്ഡ് ഇൻ ഇന്ത്യ എന്ന മ്യൂസിക് ആല്‍ബമാണ് മിലിന്ദിനെ ആരാധകരുടെ പ്രിയപ്പെട്ട താരമാക്കിയത്. ശേഷം ഒരുപിടി സിനിമകളിലും അദ്ദേഹം വേഷമിട്ടു.