ലാലേട്ടാ, ലാ...ലാ..ലാ...പാടി മോഹൻലാലിനെ കാണാൻ മഞ്ജു

ഫാന്‍സിനൊപ്പം മോഹന്‍ലാലിനെ കാണാന്‍ ലാലേട്ടന്റെ മീനുക്കുട്ടിയെത്തി.  മോഹന്‍ലാലിന്റെ സ്വന്തം നാടായ തിരുവനന്തപുരത്തെ ന്യൂ തിയേറ്ററിലെത്തിയ മഞ്ജുവിനെ ആവേശത്തോടെയാണ് ലാലേട്ടന്‍ ഫാന്‍സ് സ്വീകരിച്ചത്.

മോഹന്‍ലാലിന്റെ കട്ടഫാനാണ് മീനുക്കുട്ടി.  ചങ്ക് ഫാന്‍സൊക്കെ പിന്നെങ്ങനെ വെറുതെയിരിക്കും. മീനുക്കുട്ടിയെക്കണ്ടതോടെ ആരാധകരുടെ ആവേശം അണപൊട്ടി.മോഹന്‍ലാല്‍ ആരാധന തലയ്ക്കുപിടിച്ച മീനാക്ഷിയായി തന്മയത്വത്തോടെയാണ് മഞ്ജു  പകര്‍ന്നാടിയത്. ഫാന്‍സിനൊപ്പം കേക്കുമുറിച്ച് ചിത്രത്തിന്റെ വിജയാഹ്ളാദവും പങ്കിട്ടു. സാജിദ് യഹിയ ഒരുക്കിയ താരാരാധനയില്‍ പൊതിഞ്ഞ കുടുംബ ചിത്രം പ്രേക്ഷകരും ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.‍