അനുവാദമില്ലാതെ ചിത്രം ഉപയോഗിച്ചു; നിർമാതാവിനെതിരെ പരാതിയുമായി പ്രിയാമണി

അനുവാദമില്ലാതെ സിനിമയുടെ പ്രചാരണത്തിന് തന്റെ ചിത്രം ഉപയോഗിച്ചതിന് നിർമാതാവിനും അണിയറപ്രവർത്തകർക്കുമെതിരെ പരാതിയുമായി ചലച്ചിത്ര നടി പ്രിയാമണി രംഗത്ത്. അംഗുലിക എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രചാരണത്തിന് അനുവാദമില്ലാതെ തന്റെ ചിത്രങ്ങൾ ഉപയോഗിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് താരം നിർമാതാവിനെതിരെ പരാതി നൽകിയത്. അഞ്ച് വർഷം മുൻപ് പ്രിയാമണി കരാർ ഒപ്പിട്ട ചിത്രമാണ് അംഗുലിക. ഈയിടെയാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. പ്രിയാമണിയെ കേന്ദ്രകഥാപാത്രമാക്കി ചിത്രീകരണം ആരംഭിച്ചുവെങ്കിലും പല കാരണങ്ങളാലും താരം സിനിമയിൽ നിന്ന് പിൻമാറുകയായിരുന്നു.  പ്രിയാമണി പിന്മാറിയതോടെ മറ്റൊരു നടിയെ വച്ച് ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കുകയായിരുന്നു.

എന്നാല്‍ ഇപ്പോള്‍ സിനിമയുടെ റിലീസിന്റെ ഭാഗമായി പുറത്തിറക്കിയ ടീസര്‍ വീഡിയോയില്‍ പ്രിയാമണിയുടെ ചിത്രവും പേരും ഉപയോഗിച്ചതാണ് നടിയെ ചൊടിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ സിനിമയുടെ റിലീസിന്റെ ഭാഗമായി പുറത്തിറക്കിയ ടീസര്‍ വീഡിയോയില്‍ പ്രിയാമണിയുടെ ചിത്രവും പേരും ഉപയോഗിച്ചതാണ് നടിയെ ചൊടിപ്പിച്ചത്.തന്റെ പേരും പടവും ഉപയോഗിച്ച് പരസ്യം ചെയ്യുന്നത് തെറ്റാണെന്നും തനിക്ക് നഷ്ടപരിഹാരം വേണമെന്നും പ്രിയാമണി പറയുന്നു. ഇത് സംബന്ധിച്ച് മൂവി ആർട്ടിസ്റ്റ് അസോസിയേഷന് പ്രിയാമണി പരാതി നൽകി. നവാഗതനായ പ്രേം ആര്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോട്ടി തുമുല, ഹിതേഷ് റെഡ്ഡി എന്നിവരാണ് നിര്‍മ്മാണം. ചിത്രം വൈകാതെ തീയേറ്ററുകളിലെത്തും.

പരാതി അസോസിയേഷന് കൈമാറിയതായി പ്രിയാമണിയുടെ മാനേജർ സ്ഥീരീകരിച്ചു. ചിത്രം കരാർ ചെയ്ത സമയത്ത് അവർ പ്രിയാമണിയുടെ ചിത്രത്തിനൊപ്പംസിനിമയുടെ ലോഗോയും ഉപയോഗിച്ചിരുന്നു. പിന്നീട് പ്രിയ ഈ ചിത്രം വേണ്ടെന്നു വച്ചിട്ടും അവരിപ്പോഴും അതേ ടൈറ്റിൽ ലോഗോയാണ് ഉപയോഗിക്കുന്നത്. ഇത് ശരിയല്ലെന്നും പ്രിയാ മണിയുടെ മാനേജർ വ്യക്തമാക്കി.