ഐശ്വര്യാ റായിക്ക് വയസ്സ് 44; പക്ഷേ ഈ ചിത്രങ്ങള്‍ അങ്ങനെ പറയില്ല

ഐശ്വര്യാ റോയിക്ക് എന്നും ചെറുപ്പമാണെന്നാണ് ആരാധകർ പറയുന്നത്. സംഗതി സത്യമാണ്. പുതിയ ചിത്രങ്ങൾ പറയുന്നതും അതുതന്നെയാണ്. ഫെമിനയുടെ കവർ ചിത്രത്തിന് വേണ്ടി എടുത്ത ഹോട്ട് ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  2018ൽ ഇന്ത്യയിൽ ഏറ്റവും സുന്ദരികളായ സ്ത്രീകളുടെ ചിത്രങ്ങളിൽ ഐശ്വര്യ റോയ് ഒന്നാംസ്ഥാനത്താണുള്ളത്.

44 വയസ്സുള്ള ഐശ്വര്യ ലോകത്തിലെ തന്നെ ഏറ്റവും സുന്ദരികളായ സ്ത്രീകളിൽ ഒരാളാണ് ഇപ്പോഴും. മെറ്റാലിക് ഷർട്ട് ധരിച്ച് വ്യത്യസ്തമായ ലുക്കിലാണ് ഐശ്വര്യ മാഗസിന്റെ കവർ പേജിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഐശ്വര്യയുടെ ചുരുളൻ മുടിയും ഏറെ ആകർഷകമായിരിക്കുന്നു. സ്വന്തം മേക്കപ്പ് ആർട്ടിസ്റ്റ് മിക്കി കോൺട്രാക്ടർ തന്നെയാണ് ഐശ്വര്യയെ ഫെമിനയുടെ ഫോട്ടോ ഷൂട്ടിനായി ഒരുക്കിയത്.