ക്യൂട്ട് ലുക്കില്‍ നിത്യ; പുതിയ രൂപത്തിന് അഭിനന്ദന പ്രവാഹം

തടിയോ? നിത്യ മേനോൻ അതൊരു വിഷയമേയല്ല. ആകാരവടിവുകളെക്കുറിച്ചും നടിമാർ ആകുലപ്പെടുന്ന കാലത്ത് തടിയുള്ള ചിത്രങ്ങൾ പങ്കുവച്ച് വ്യത്യസ്തയായിരിക്കുകയാണ് നിത്യമേനോൻ. വിജയിയോടൊപ്പം അഭിനയിച്ച മെർസലിലും തടിയുള്ള ലുക്കിലാണ് താരം എത്തിയത്. ശരീരഭാരത്തെക്കുറിച്ച് യാതൊരു ആശങ്കയുമില്ലാതെ പുതിയ ചിത്രങ്ങൾ പങ്കുവച്ച താരത്തെ പ്രശംസിച്ച് നിരവധിപ്പേർ രംഗത്ത് എത്തിയിട്ടുണ്ട്. തടിയുള്ള നിത്യ ക്യൂട്ടാണെന്നാണ് ആരാധകരുടെ അഭിപ്രായം. 

ഏവ് എന്ന തെലുങ്ക് ചിത്രത്തിലാണ് നിത്യ ഇപ്പോള്‍ അഭിനയിക്കുന്നത്.പുതിയ ചിത്രത്തില്‍ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നിത്യ അവതരിപ്പിക്കുന്നത്. സ്വവര്‍ഗരതിക്കാരിയായ ഒരു പെണ്‍കുട്ടിയുടെ വേഷമാണ് പുതിയ ചിത്രത്തില്‍ അവരുടേത്. സ്വവർഗാനുരാഗിയായ കഥാപാത്രമായി അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നിത്യ പറഞ്ഞിരുന്നു.