‘പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവ്’; പോസ്റ്റിട്ട് പാർവതി, നിത്യ..; പുതുസിനിമ?

നടി പാർവതി തിരുവോത്തും നിത്യാ മേനോനും  ഗായിക സയനോരയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രം ഇപ്പോൾ വൈറലാണ്. പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവ് എന്ന് വ്യക്തമാക്കുന്ന ചിത്രമാണ് താരങ്ങൾ പങ്കിട്ടത്. ഇതോടെ കമന്റ് ബോക്സിൽ പലവിധമുള്ള അഭിപ്രായങ്ങൾ എത്തി. എന്നാൽ ഇത് പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് വേറിട്ട ഈ പോസ്റ്റ്. അഞ്ജലി മേനോൻ ഒരുക്കുന്ന ചിത്രത്തിന്റെ പ്രമോഷനാണ് ഇതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വണ്ടര്‍ വുമണ്‍ എന്ന ഹാഷ്ടാഗോടെയാണ് പോസ്റ്റുകള്‍.