കാലയുടെ ഇന്‍ട്രോ മ്യൂസിക് ആരാധകരുടെ ആഗ്രഹപ്രകാരം

രജനികാന്ത്  നായകനാവുന്ന കാലയുടെ ഇന്‍ട്രോ മ്യൂസിക് ആരാധകരുടെ ആഗ്രഹമനുസരിച്ചാണ് തയ്യാറാക്കുന്നത്. ചിത്രത്തിന്‍റെ സംഗീത സംവിധായകനായ  സന്തോഷ് നാരായണനാണ് ട്വിറ്ററിലൂടെ ആരാധകരുടെ ആഗ്രഹമറിഞ്ഞത്. 

എണ്‍പതുകളിലെ റെട്രോ, തൊണ്ണൂറുകളിലെ സ്റ്റൈലിഷ്, നിലവിലുള്ള മോഡേണ്‍ ഇലക്ട്രിക്ക്, എല്ലാത്തിന്‍റെയും മിക്സഡ് എന്നിങ്ങനെയാണ്  ഓപ്ഷന്‍സ് നല്‍കിയത്. ഇതില്‍ 39 ശതാമനം പേരും മിക്സഡ് മ്യൂസിക് മതി എന്ന് രേഖപ്പെടുത്തി. 27 ശതമാനം പേര്‍ സ്റ്റൈലിഷ് വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭൂരിപക്ഷത്തിനൊപ്പം നില്‍ക്കാനാണ് സംഗീത സംവിധായകന്‍റെ തീരുമാനം. 

ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്നാണ് സാക്ഷാത്കരിക്കാന്‍ പോകുന്നത്.  അതില്‍ എല്ലാവരും ഭാഗമായതില്‍ സന്തോഷമെന്നാണ് സന്തോഷ് നാരായണന്‍ ട്വിറ്ററില്‍‍ കുറിച്ചു. പാ രഞ്ജിത്ത് ഒരുക്കുന്ന സ്റ്റൈല്‍മന്നന്‍റെ ആക്ഷന്‍ ചിത്രം ഏപ്രില്‍ ഇരുപത്തിയേഴിനാണ്  തിയറ്ററുകളിലെത്തുക. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് പ്രഖ്യാപിച്ചതിന് ശേഷമെത്തുന്ന രജനിയുടെ ആദ്യ ചിത്രമാണിത്.