ഭാവനയുടെ മൈലാഞ്ചിക്കല്യാണം, താരസമ്പന്നം ആഘോഷരാവ്,ചിത്രങ്ങൾ

ലളിതം സുന്ദരം മനോഹരം. ഭാവനയുടെ മൈലാഞ്ചി കല്യാണത്തെ ഇങ്ങനെ വിശേഷിപ്പിക്കാം. വലിയ ആര്‍ബാടങ്ങളില്ല. പെണ്‍സുഹൃത്തുക്കളുടെ നിറസമ്പന്നമായ സംഗമവേദി കൂടിയായി ഈ കല്ല്യാണത്തലേന്ന്.

ഭാവന നാളെ കന്നട നിർമാതാവ് നവീന്റെ കൈപിടിക്കുകയാണ്. 

അതിനുമുന്നോടിയായി കൂട്ടുകാരികൾ ഭാവനയുടെ കൈകളിൽ സ്നേഹത്തിന്റെ മൈലാഞ്ചി ചുവപ്പണിയിച്ചു. രമ്യാനമ്പീശൻ, സയനോര, ഷിഫ്ന, ശ്രിത ശിവദാസ്... പിന്നെ കുറെ യുവതാരങ്ങള്‍.  അടുത്തസുഹൃത്തുക്കൾ മാത്രം പങ്കെടുത്ത ആഘോഷമാണ് തൃശൂരിൽ നടന്നത്.

സ്വകാര്യ ഹോട്ടലിലായിരുന്നു ചടങ്ങ്. കൂട്ടുകാരികളെല്ലാം വെള്ള ടോപ്പും പട്യാലയും അണിഞ്ഞെത്തിയപ്പോൾ മണവാട്ടി ഭാവന, ഫ്ലോറൽ പ്രിന്റുകളുള്ള മാങ്ങാമഞ്ഞനിറത്തിലുള്ള ഗൗണാണ് ധരിച്ചത്. മൈലാഞ്ചിയെടുപ്പ് എടുത്തുകാണിക്കുന്നതായിരുന്നു ഗൗൺ. 

സയനോരയും രമ്യ നമ്പീശനും പാട്ടുകൾ പാടി. വനിത സുഹൃത്തുക്കൾ മാത്രമായിരുന്നു ആഘോഷത്തിൽ പങ്കെടുത്തത്. ഇന്നും മൈലാഞ്ചിയിടൽ ചടങ്ങുണ്ട്.

വിവാഹത്തിന് ആശംസ നേർന്ന് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര വാട്സ്ആപ്പിൽ സന്ദേശം അയച്ചു. സിനിമാ മേഖലയിൽ നിന്ന് നിരവധി പേർ ആശംസകളുമായി വിളിക്കുന്നുണ്ട്.