വിവാഹമോതിരം മകളുടെ കാലിൽ അണിയിച്ച് അസിൻ

തെന്നിന്ത്യൻ സിനിമാതാരം അസിന്റെയും ബിസിനസുകാരനായ രാഹുൽ ശർമ്മയുടെയും രണ്ടാം വിവാഹ വാർഷിക ദിനത്തിൽ മനോഹരമായ ഒരു ചിത്രം പങ്ക് വെച്ചാണ് അസിൻ തന്റെ വിവാഹ വാർഷികം ആഘോഷിച്ചത്. വിവാഹമോതിരം മകളുടെ കുഞ്ഞിക്കാലിൽ അണിയിച്ചാണ് അസിൻ സന്തോഷം പങ്കുവെച്ചത്. വിവാഹനാളിൽ അസിന്റെ വിരലിൽ രാഹുൽ ശർമയണിയിച്ച മോതിരമാണത്. മൂന്നാം വർഷത്തിലേക്കു കടക്കുന്നു, ഇപ്പോൾ ഞങ്ങൾ മൂന്നുപേരാണ് എന്ന കാപ്ഷനോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ജൂനിയർ അസിന്റെ ചിത്രം സമൂഹമാധ്യമങ്ങൾ ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അസിനു കുഞ്ഞു പിറന്നത്. ഇതുവരെയും മകളെ മാധ്യമങ്ങള്‍ക്കു മുന്നിൽ പ്രത്യക്ഷപ്പെടുത്തിയിട്ടില്ല. മകൾ പിറന്ന കാര്യവും മനോഹരമായൊരു ഫെയ്സ്ബുക് പോസ്റ്റിലൂടെയാണ് അസിൻ ലോകത്തെ അറിയിച്ചത്. ശേഷം നടൻ അക്ഷയ് കുമാറും അസിനു മകൾ പിറന്ന വിവരം സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു. അസിന്റെ മകളെ കൈകളിലെടുത്തു കൊണ്ടുള്ള ചിത്രമാണ് അന്ന് അക്ഷയ് പോസ്റ്റു ചെയ്തത്. 2016 ജനുവരിയിലാണ് രാഹുൽ ശർമയും അസിനും വിവാഹിതരായത്.