ആരാധകർ ആർത്തിരമ്പിയെത്തി, സൂര്യ ഗേറ്റ് ചാടികടന്ന് ഓടി, വിഡിയോ

താരങ്ങളോടുള്ള ആരാധനയുടെ തോത് ഈ കാലത്ത് വളരെയധികം കൂടുതലാണ്. പലപ്പോഴും താരങ്ങൾക്ക് ഇതുമൂലം പ്രയാസങ്ങളും നേരിട്ടിട്ടുണ്ട്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് സൂര്യയുടെ ഈ അനുഭവം. സൂര്യയുടെ താന സേർന്ത കൂട്ടം എന്ന പുതിയ സിനിമയുടെ പ്രചരണാർഥം തെലുങ്കാനയിലെ ഒരു തിയറ്ററിലെത്തിയതായിരുന്നു താരം. തെലുങ്കിലും സിനിമ മൊഴിമാറ്റിയെടുത്തിട്ടുണ്ട്. സൂര്യയെ കണ്ടതും ആരാധകക്കടലായി. സാധാരണ ഒരു തിയറ്ററായതിനാൽ അധികം പൊലീസോ സുരക്ഷാസജീകരണങ്ങളോ ഇല്ലായിരുന്നു. 

ആരാധകരെ നിയന്ത്രിക്കാൻ തിയറ്റർ അധികാരികൾക്ക് സാധിക്കില്ലെന്ന് മനസിലാക്കിയതോടെ സൂര്യ തിയറ്ററിന്റെ ഗേറ്റ് ചാടി കടന്ന് ഓടി കാറിന്റെയുള്ളിൽ കടന്നു. 

ആരാധകരെ ശാന്തരാക്കിയതിന് ശേഷമാണ് താരം അഭിസംബോധന ചെയ്തത്. സാധാരണ ആരാധകരോട് അനുകമ്പയോടെ പെരുമാറുന്ന താരമാണ് സൂര്യ. ആരാധകർ കാലിൽ തൊട്ടുവണങ്ങാൻ എത്തിയാൽ തിരിച്ച് അവരുടെ കാലുതൊട്ടുതൊഴുത്ത് വ്യത്യസ്തനാകുന്ന വ്യക്തിയാണ് സൂര്യ. അത്തരമൊരു താരത്തിന് പോലും സഹിക്കാവുന്നതിന്റെ അപ്പുറമായിരുന്നു ഇത്തവണനേരിട്ട താരാരാധന.