'കഞ്ചാവടിച്ച പേപ്പട്ടികളോട് എന്ത് പറയാന്‍'; സിനിമയില്‍ തമ്മിലടിക്ക് ശമനമില്ല

മലയാള സിനിമാ മേഖലയിലെ വിവാദങ്ങൾക്ക് അറുതിയില്ല. നടി പാർവതി തുടങ്ങിവച്ച കസബ വിവാദം സിനിമാ രംഗത്ത് ഓരോ ദിവസം കഴിയുമ്പോഴും അത് കനക്കുകയാണ്. കഴിഞ്ഞ ദിവസം വരെ നടി പാർവതിയും സംവിധായകൻ ജൂഡ് ആന്റണിയും തമ്മിലുള്ള സോഷ്യൽ മീഡിയയിലെ പോരായിരുന്നെങ്കിൽ ഇപ്പോൾ  സംവിധായകനും നടനുമായ പ്രതാപ് പോത്തനും ജൂഡ് ആന്റണിയും തമ്മിലാണ്. നടി പാർവതിയെ പരിഹസിച്ച ജൂഡിനെ പ്രതാപ് പോത്തൻ ഫെയ്സ് ബുക്കിൽ ചീത്തവിളിച്ച് കുറിപ്പിട്ടിരുന്നു. 

‘ഒരു പട്ടി എപ്പോഴും പട്ടിയായിരിക്കും. ഒന്നും ചെയ്യാതെ ഭാഗ്യംകൊണ്ട് നീ എന്തോ ആയി. അവസാനം നീ ഒന്നുമല്ലെന്നറിയും. ജൂഡ് ഇൻഡസ്ട്രിയിൽ മറ്റുള്ളവരുടെ പാദപൂജ ചെയ്യുന്ന ആൾ മാത്രമാണ്’- പ്രതാപ് പോത്തൻ  ഫെയ്സ് ബുക്കിൽ കുറിച്ചു.  എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ പ്രതാപ് പോത്തൻ ഈ പോസ്റ്റ് പിൻവലിച്ചു.

എന്നാൽ ജൂഡ് പ്രതാപ് പോത്തനെ വെറുതെ വിട്ടില്ല. കഞ്ചാവടിച്ച പേപ്പട്ടികളോട് എന്ത് പറയാന്‍. ഗെറ്റ് വെല്‍ സൂണ്‍ ഡിയര്‍ ഓള്‍ഡ് ഡോഗ് എന്നായിരുന്നു ജൂഡിന്റെ മറുപടി.

അതേസമയം സോഷ്യല്‍ മീഡിയ പ്രതാപ് പോത്തന്‍ ക്രിസ്മസിന്റെ ഹാങ് ഓവറിലാണ് ഇത് ചെയ്തത് എന്നാണ് പറയുന്നത്. അടിച്ച ബ്രാന്‍ഡ് ഏതാണെന്നും ചിലര്‍ കുറിപ്പിനു താഴെ കമന്റായി ചോദിക്കുകയും ചെയ്തു.

പ്രതാപ് പോത്തന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

" A Patti is always a Patti if his name is Jude..hey Jude u have done nothing y ou r just just a lackey ..and when it comes to judgement day .you r a nobody ..protect yourself with the help of ppl because believe me you deserve the the worst you sad man I don't mind dyeing because for I have proved and u r a sick man who has not...face me you asshole"