ചിന്തയുടെ ജിമ്മിക്കി കമ്മൽ- സൗഭാഗ്യ വേർഷൻ

സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷയായ ചിന്ത ജെറോമിന്റെ ജിമ്മിക്കി കമ്മൽ പ്രസംഗം ഓർമയില്ലേ. അതിന് സൗഭാഗ്യയുടെ ഡബ്സ്മാഷ് പതിപ്പ്. ചിന്ത ജെറോമിന്റെ ജിമ്മിക്കി കമ്മൽ പ്രസംഗം റീമിക്സ് ആയപ്പോൾ അതിനൊപ്പം ഡബ്സ്മാഷ് ചെയ്തിരിക്കുകയാണ് സൗഭാഗ്യ വെങ്കിടേഷ്. ജിമ്മിക്കി കമ്മൽ പാട്ട് എന്തുകൊണ്ട് ഹിറ്റ് ആയി എന്നതു ചർച്ചയ്ക്ക് വിധേയമാക്കണമെന്നായിരുന്നു പറഞ്ഞത്.

എന്റമ്മേടെ ജിമ്മിക്കി കമ്മൽ എന്റപ്പൻ കട്ടോണ്ടു പോയെ...എന്റപ്പന്റെ ബ്രാൻഡി കുപ്പി എന്റമ്മ കുടിച്ചു തീർത്തേ എന്ന വരികളായിരുന്നു ചിന്തയെ ഇങ്ങനെ പറയാൻ പ്രേരിപ്പിച്ചത്. ചിന്തയുടെ പ്രസംഗം റീമിക്സ് ചെയ്ത് ഒരു ഡബ്സ്മാഷ് രൂപത്തിൽ അവതരിപ്പിച്ചിരിക്കുകയാണ് സൗഭാഗ്യ. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലേതാണീ ഗാനം. ഷാൻ റഹ്മാൻ സംഗീതം നൽകിയ പാട്ടിന്റെ വരികൾ അനിൽ പനച്ചൂരാന്റേതായിരുന്നു. വിനീത് ശ്രീനിവാസനും സംഘവുമാണ് ഈ ഗാനം പാടിയത്.